അശരണര്‍ക്ക് ആശ്രയമായി സാന്ത്വനം; ആര്‍സിസിക്ക് സമീപം എസ്‌വൈഎസ് നിര്‍മിച്ച കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Oct 25, 2019, 10:38 IST
തിരുവനന്തപുരം: (www.kvartha.com 25.10.2019) മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലെ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസ, ഭക്ഷണ സൗകര്യമൊരുക്കാന്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആര്‍സിസിക്ക് സമീപം നിര്‍മ്മിച്ച സാന്ത്വന കേന്ദ്രം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഇ.പി. ജയരാജന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഒ. രാജഗോപാല്‍ എം.എല്‍.എ, എ.യൂനുസ് കുഞ്ഞ്, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, മജീദ് കക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.
റീജ്യണല്‍ കാന്‍സര്‍ സെന്ററിലും ശ്രീചിത്രയിലുമെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമുള്ള കരുതലായാണ് സാന്ത്വന കേന്ദ്രം നിര്‍മിച്ചത് എന്ന് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു. സാന്ത്വന കേന്ദ്രത്തിന് നാല് നിലകളിലായി 25,000 സ്‌ക്വയര്‍ഫീറ്റ് വിശാലതയുണ്ട്. 300 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, SYS, hospital, Thiruvananthapuram, Medical College, Cancer, diseased, Food, sys santhwanam inauguration on friday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.