ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച യുവതിയുടെ പ്രസവത്തില്‍ ദുരൂഹത
Dec 11, 2012, 23:56 IST
ഓയൂര്‍: ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച യുവതിയുടെ പ്രസവത്തില്‍ ദുരൂഹത. വെളിനല്ലൂര്‍ ആലുമ്മൂട് ഇരപ്പുപാറ ചാരുവിളപുത്തന്‍ വീട്ടില്‍ ബിന്ദു(32) ആണ് പൂര്‍ണ്ണഗര്‍ഭിണിയായിരുന്നിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ചത്.
ബിന്ദുവിന്റെ വീട്ടില്‍ നിന്ന് നിറുത്താതെയുള്ള നിലവിളി കേട്ട നാട്ടുകാര്‍ വെളിനല്ലൂര്‍ ഹെല്‍ത്ത് സെന്ററില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ രക്തത്തില്‍ കുളിച്ച് കുട്ടി പകുതി പുറത്തേയ്ക്ക് വന്ന അവസ്ഥയില്‍ മാതാവിനെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും പിന്നീട് ആരോഗ്യവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു.

ബിന്ദു മുന്‍പ് ആറ് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്നും ഇതില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടി മാത്രമേ ജീവിച്ചിരിപ്പുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ തന്നെയായിരുന്നു പ്രസവങ്ങളെല്ലാം. മറ്റ് കുട്ടികളെ എന്ത് ചെയ്‌തെന്ന കാര്യമാണ് ദുരൂഹതയുണര്‍ത്തുന്നത്.
Keywords: Bindhu, Mother, Children, Girl, Delivary, Hospital, Health, Kvartha, Malayalam News, Malayalam Vartha.
Keywords: Bindhu, Mother, Children, Girl, Delivary, Hospital, Health, Kvartha, Malayalam News, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.