Identified | ട്രെയിനില്‍ തീയിട്ട സംഭവം: പ്രതി നോയിഡ സ്വദേശി? കോഴിക്കോട് മരപ്പണി ചെയ്തിരുന്നുവെന്ന വിവരവും പുറത്ത്

 


കോഴിക്കോട്: (www.kvartha.com) ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുടിവ് എക്‌സ്പ്രസ് ട്രെയിനില്‍ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതി നോയിഡ സ്വദേശിയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

ഇയാള്‍ കോഴിക്കോട് ഒരു കെട്ടിടനിര്‍മാണത്തിന്റെ പണിയില്‍ ഏര്‍പെട്ടിരുന്നുവെന്നും മരപ്പണിയാണ് ഇയാള്‍ ചെയ്തിരുന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ഇവിടെ ഇല്ല. എത്രയും പെട്ടെന്ന് തന്നെ ഇയാളെ പിടികൂടുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതിയുടേതെന്ന നിലയില്‍ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത് അക്രമിയല്ലെന്ന സൂചന പൊലീസ് നേരത്തെ നല്‍കിയിരുന്നു. ഇത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടേതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമുള്ള സി സി ടി വി ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉള്ള സ്ഥലത്ത് പ്രതി രണ്ടുമണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. സി സി ടി വി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചതായും വിവരമുണ്ട്.

Identified | ട്രെയിനില്‍ തീയിട്ട സംഭവം: പ്രതി നോയിഡ സ്വദേശി? കോഴിക്കോട് മരപ്പണി ചെയ്തിരുന്നുവെന്ന വിവരവും പുറത്ത്

മുടി കുറവുള്ള ചുവന്ന കള്ളി ഷര്‍ട് ധരിച്ചയാളാണ് രേഖാചിത്രത്തിലുള്ളത്. ദൃക്‌സാക്ഷി റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഏകദേശം 150 സെന്റിമീറ്റര്‍ ഉയരമുള്ളയാളാണ് പ്രതിയെന്ന് റാസിഖ് മൊഴി നല്‍കിയിരുന്നു. ആരോഗ്യമുള്ള ശരീരം. ഇറക്കം കൂടിയ ഷര്‍ട് ആണ് ഇയാള്‍ ധരിച്ചിരുന്നത്.

പ്രകോപനമില്ലാതെയാണ് പ്രതി അക്രമം നടത്തിയതെന്ന് റാസിഖ് പറയുന്നു. പെട്രോള്‍ പോലുള്ള ദ്രാവകം എല്ലാവരുടെയും ശരീരത്തില്‍ ഒഴിച്ചു. ഇയാള്‍ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നുവെന്നും, ഒരുതരത്തിലുള്ള മുദ്രാവാക്യങ്ങളും ഇയാള്‍ ഉയര്‍ത്തിയിരുന്നില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ റാസിഖ് വ്യക്തമാക്കി.

Keywords:  Suspect in Kannur Executive Express train fire incident has been identified, Kozhikode, News, Police, Accused, CCTV, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia