സൂര്യനെല്ലിയില്‍ നിയമോപദേശം തള്ളണമെന്ന് പ്രതിപക്ഷം; സഭയില്‍ പ്രക്ഷുബ്ധാവസ്ഥ

 


തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പുനരന്വേഷണത്തെ ചൊല്ലി ബുധനാഴ്ചയും സഭയില്‍ പ്രക്ഷുബ്ധാവസ്ഥ. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി നല്‍കിയ നിയമോപദേശം തള്ളി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. നിയമോപദേശം സഭയില്‍ ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഡി.ജി.പിയുടെ നിയമോപദേശം തള്ളാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സൂര്യനെല്ലിയില്‍ നിയമോപദേശം തള്ളണമെന്ന് പ്രതിപക്ഷം; സഭയില്‍ പ്രക്ഷുബ്ധാവസ്ഥസൂര്യനെല്ലി വിഷയത്തില്‍ ഇതുവരെ മൂന്നുതവണ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതു ദൗര്‍ബല്യമായി കാണരുതെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സഭയെ അറിയിച്ചു. ഒരുവിഷയം ഒന്നിലധികം തവണ ചര്‍ച്ച നടത്തുന്നത് സഭാ ചട്ടങ്ങള്‍ മറികടന്നാണ്. സ്പീക്കറുടെ റൂളിങ് നിസാരമായെടുക്കുന്നത് സഭക്കും ജനാധിപത്യത്തിനും ദോഷം ചെയ്യും.

മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും കുര്യനെ പ്രതിചേര്‍ക്കാന്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു നിയമോപദേശം. പെണ്‍കുട്ടി ഹരജി നല്‍കിയെങ്കിലും കുര്യനെ പ്രതി ചേര്‍ക്കുന്നതിനോട് സുപ്രീം കോടതിയും യോജിച്ചിട്ടില്ലെന്ന് നിയമോപദേശത്തില്‍ ചൂണ്ടികാട്ടുന്നു.

Keywords:  Suryanelli, Sex racket case, Opposition, Demad, Government, Reject, Legal, Opinion, Director general, Prosecutions, Thiruvananthapuram, Re investigation, Kerala, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Summary: Opposition demanded the government to reject the legal opinion of director general of prosecutions regarding no need to order re investigation in suryanelli case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia