കുര്യന്‍ കുമളിയിലെത്തിയിരുന്നുവെന്ന സാക്ഷിമൊഴിയിലുറച്ച് കുഞ്ഞുകുട്ടി
Feb 4, 2013, 10:47 IST
വണ്ടിപ്പെരിയാര്‍: സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസം പി.ജെ. കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നത് താന്‍ കണ്ടെന്ന സാക്ഷിമൊഴിയിലുറച്ച് നീങ്ങുകയാണ് ഗ്രാസി രാജമുടി സ്വദേശി കുഞ്ഞുകുട്ടി. കുഞ്ഞുകുട്ടി സംഭവത്തെപ്പറ്റി പറയുന്നത്: മലഞ്ചരക്ക് കടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിയോടെ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം ഇടുക്കിയില്‍ പോയതാണെന്നും വരാന്‍ വൈകുമെന്നും അറിഞ്ഞു. വഴിയോരത്ത് നില്‍ക്കുമ്പോള്‍ ഇതു വഴി വെള്ളനിറത്തിലുള്ള കാര്‍ കടന്നുവന്നു.
ഉയരം കൂടിയ ഒരാള്‍ വാഹനം കൈകാണിച്ച് നിര്‍ത്തുകയും കയറുകയും ചെയ്തു. നോക്കിയപ്പോള്‍ കാറില്‍ പി.ജെ. കുര്യന്‍ ഇരിക്കുന്നത് കണ്ടു. ജനപ്രതിനിധിയായതിനാല്‍ പി.ജെ. കുര്യനെ വേഗം തിരിച്ചറിയാന്‍ സാധിച്ചെന്ന് കുഞ്ഞുകുട്ടി പറയുന്നു. കാര്‍ കുമളി ഗസ്റ്റ് ഹൗസ് വളവിലേക്കാണ് പോയതെന്ന് കുഞ്ഞുകുട്ടി ഉറപ്പിച്ചുപറയുന്നു. പി.ജെ. കുര്യനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തപ്പോള്‍ സാക്ഷി പറയാന്‍ എത്തിയ മൂന്നുപേരില്‍ ഒരാളാണ് കുഞ്ഞുകുട്ടി.
സംഭവത്തെക്കുറിച്ച് പീരുമേട് കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും വണ്ടിപ്പെരിയാര്‍ ടൗണിലെ മുന്‍ ചുമട്ടുതൊഴിലാളിയായ കുഞ്ഞുകുട്ടി പറയുന്നു.
Keywords: Kunjukutty, Grsay, Town, Court, Peerumedu, Girl, Shop, Kvartha, Malayalam News, Kerala Vartha, P.J. Kuryan, Gust House.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.