സൂര്യനെല്ലി സമരം കൂടുതല്‍ തോട്ടങ്ങളിലേക്ക്; കാഴ്ചക്കാരായി ട്രേഡ് യൂണിയന്‍

 


ഇടുക്കി: (www.kvartha.com 18.09.2015) മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ തുടങ്ങി വച്ച അവകാശ സമരം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ മറ്റൊരു തോട്ടത്തിലേക്കും വ്യാപിച്ചു. മൂന്നാറില്‍ നിന്നും വിഭിന്നമായി ഇവിടെ ട്രേഡ് യൂണിയനുകള്‍ രംഗത്തുണ്ടെങ്കിലും സ്വയം തീരുമാനിക്കുന്ന സമരരീതികളാണ് തൊഴിലാളികള്‍ നടപ്പാക്കുന്നത്.

സൂര്യനെല്ലിയിലേയും പന്നിയാറിലെയും എസ്‌റ്റേറ്റുകളിലെ സമരം ശക്തി പ്രാപിക്കുന്നതിനിടെ കഴിഞ്ഞദിവസം മുതലാണ് അവരുടെ തന്നെ ലോക്ക് ഹേര്‍ട്ട് എസ്‌റ്റേറ്റിലും സമരം ആരംഭിച്ചത്. മൂന്നാറില്‍ സംഭവിച്ചതു പോലുള്ള കടുത്ത തൊഴിലാളി എതിര്‍പ്പ് സംഭവിക്കാതിരിക്കാന്‍ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. എ.ഐ.ടി.യു.സി ട്രേഡ് യൂനിയനുകള്‍ മുന്‍ കൂട്ടി ഇവിടങ്ങളിലെ സമരത്തില്‍ പങ്കാളിയാകുകയായിരുന്നു. 20 ശതമാനം ബോണസും 500 രൂപാ മിനിമം വേതനവുമാണ് തൊഴിലാളികളുടെ ആവശ്യം. എസ്‌റ്റേറ്റിലെ 300ല്‍പ്പരം തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ടീ ഫാക്ടറി ഉപരോധിച്ചു.

ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. പന്നിയാറിലെയും സൂര്യനെല്ലിയിലെയും എസ്‌റ്റേറ്റുകളില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ ഉപരോധ സമരം നടത്തി. ആവശ്യങ്ങള്‍ക്ക് അംഗികാരം ലഭിക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. 22ന് ചര്‍ച്ച നടക്കുന്നതിനാല്‍ സമരം പിന്‍വലിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.

ലേബര്‍ കമ്മീഷണര്‍ കെ.ബിജുവാണ് തിരുവനന്തപുരത്ത് ചര്‍ച്ച വിളിച്ചുകൂട്ടിയിരിക്കുന്നത്. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു നേതാക്കള്‍ എത്തുന്നുണ്ടെങ്കിലും അവര്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രമാണുളളത്. എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, കെ.കെ.ജയചന്ദ്രന്‍ തുടങ്ങിയവരെ ജനപ്രതിനിധികളെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വതന്ത്ര ട്രേഡ് യൂണിയന്‍ തന്നെയാണ് ഇവിടെയും തൊഴിലാളികളുടെ ലക്ഷ്യം. ഇതോടെ മൂന്നാറിലുണ്ടായ ക്ഷീണം സൂര്യനെല്ലിയില്‍ തീര്‍ക്കാം എന്ന ട്രേഡ് യൂണിയന്‍ സ്വപ്‌നം അസ്ഥാനത്തായി.

സൂര്യനെല്ലി സമരം കൂടുതല്‍ തോട്ടങ്ങളിലേക്ക്; കാഴ്ചക്കാരായി ട്രേഡ് യൂണിയന്‍

Also Read:
തോട്ടം ഭൂമി പ്രശ്‌നം: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തല്‍സ്ഥാനം രാജിവെച്ചു

Keywords:  Idukki, MLA, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia