സുലൈമാന്‍ സേട്ടിന് മുസ്ലീംലീഗിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് മകന്‍

 


സുലൈമാന്‍ സേട്ടിന് മുസ്ലീംലീഗിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് മകന്‍

സി­റാ­ജ് സേ­ട്ട് മര്‍ഹൂം സു­ലൈ­മാന്‍ സേ­ട്ടി­ന്റെ കൂടെ (ഫയല്‍)
മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ അന്ത്യാഭിലാഷത്തെ കുറിച്ച് പുതിയ വിവാദങ്ങള്‍. സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സുലൈമാന്‍ സേട്ട് തന്നെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സുലൈമാന്‍ സേട്ടിന് മുസ്ലീംലീഗിലേക്ക് മടങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും ചില സ്വാര്‍ത്ഥ താല്‍പര്യക്കാരാണ് ആ നീക്കത്തിന് തടയിട്ടതെന്നുമുളള സിറാജ് സേട്ടിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്.

ഐഎന്‍എല്‍ ദേശീയ നേതാവായിരുന്ന സിറാജ് സേട്ട് ഒരു വര്‍ഷം മുമ്പാണ് ഐഎന്‍എല്‍ വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നത്. മുസ്ലീം ലീഗ് അനുകൂല സുന്നിസംഘടന പുറത്തിറക്കുന്ന സത്യധാരയുടെ സെപ്റ്റംബര്‍ ലക്കത്തിലെ സിറാജ് സേട്ടിന്റെ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. ജമാത്തെ ഇസ്ലാമിയും സിപിഎമ്മും ചേര്‍ന്ന് ഐഎന്‍എല്‍ രൂപീകരിക്കാന്‍ സുലൈമാന്‍ സേട്ടില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും സിറാജ് സേട്ട് ആരോപിക്കുന്നു.

സിറാജ് സുലൈമാന്‍ സേട്ടിന്റെ വെളിപ്പെടുത്തലുകളോട് അതിശക്തമായാണ് ഐഎന്‍എല്‍ നേതൃത്വം പ്രതികരിച്ചത്. അവസാനശ്വാസം വരെയും ഐഎന്‍എല്ലിന്റെ രാഷ്ര്ടീയഭാവിയെ കുറിച്ചാണ് സേട്ട് സാഹിബ് ചിന്തിച്ചിരുന്നത്. ലീഗുമായൊരു ലയനത്തെക്കുറിച്ച് ഒരിക്കലും അദ്ദേഹം ചിന്തിച്ചിട്ടില്ല. മുസ്‌ളീലീഗില്‍ കടന്നുകൂടിയ ശേഷം ആനുകൂല്യങ്ങള്‍ നേടാനായി സ്വന്തം പിതാവിന്റെ ദാര്‍ശനിക മൂല്യങ്ങളെയാണ് സിറാജ് സേട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മകനാണെന്ന് കരുതി സേട്ട് സാഹിബിന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കാന്‍ അധികാരമില്ല. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും- ഐ എന്‍ എല്‍ നേതൃത്വം പ്രതികരിച്ചു.

SUMMARY: sulaiman sait wanted to return to mulim league, says son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia