മന്ത്രി ഗണേഷിന്റെ പരാമര്‍ശം; ഹരിത കേരളം പരിപാടിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി

 


മന്ത്രി ഗണേഷിന്റെ പരാമര്‍ശം; ഹരിത കേരളം പരിപാടിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി
മന്ത്രി ഗണേഷിന്റെ പരാമര്‍ശം; ഹരിത കേരളം പരിപാടിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി തിരുവനന്തപുരം: പരിസ്ഥിതിദിനാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ നിന്ന് കവയത്രി സുഗതകുമാരി ഇറങ്ങിപ്പോയി. വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയത്.

സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നും ഗണേഷ്‌കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി വേദിവിട്ടത്. വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശം പരിസ്ഥിതി പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മന്ത്രി ഗണേഷ് കുമാര്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സുഗത കുമാരിയെ പോലുള്ള   ഉന്നത വ്യക്തികളെ അപമാനിക്കുന്ന രീതിയില്‍ ഒരു മന്ത്രി പ്രസംഗിക്കുന്നത് കേരളത്തിന് തന്നെ അപമാനകരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


Keywords:  Thiruvananthapuram, Ganesh Kumar, Kerala, Campaign, Sugathakumari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia