ആര്യാടന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സുധീരന് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു; പരസ്യമായല്ലാതെ
Feb 13, 2014, 10:01 IST
തിരുവനന്തപുരം: നിലമ്പൂര്‍ കൊലപാതകക്കേസ് അന്വേഷണത്തിനിടെ മന്ത്രിസ്ഥാനത്തു നിന്ന് ആര്യാടന് മുഹമ്മദ് മാറി നില്ക്കുന്നതാണു നല്ലത് എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്, ഈ ആവശ്യം അദ്ദേഹം പരസ്യമായി ഉന്നയിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ഈ അഭിപ്രായം അറിയിച്ചതായാണു വിവരം.
സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിധത്തില്‍ ഇക്കാര്യം സുധീരന് പരസ്യമായി ഉന്നയിക്കുമെന്നും അത് ഹൈക്കമാന്‍ഡിനു മുന്നില്‍ തുടക്കത്തില്‍ തന്നെ സുധീരനെതിരായ ആയുധമാകുമെന്നും പ്രതീക്ഷിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നതരെ ഞെട്ടിച്ചുകൊണ്ടാണ് സുധീരന് വിവേകപൂര്‍ണമായ നിലപാടു സ്വീകരിച്ചത്. താന്‍ ഈ ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു എന്ന് മാധ്യമങ്ങളോടു പറയുക പോലും ചെയ്യാതിരിക്കാനുള്ള സൂക്ഷ്മത സുധീരന് പുലര്‍ത്തുന്നുണ്ട്. അതേസമയം, അദ്ദേഹം നിലമ്പൂര്‍ പ്രശ്നത്തില്‍ ശക്തമായ നിലപാടില്‍ തന്നെയാണ് എന്ന് ഭരണ നേതൃത്വത്തെ അറിയിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ മണ്ഡലത്തിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ടയാള്‍ പങ്കാളിയായ കൊലപാതകം നടന്നിട്ടും ആര്യാടന് മന്ത്രിയായി തുടരുന്നത് അനൗചിത്യമാണെന്നു കരുതുന്ന നിരവധി നേതാക്കള്‍ കോണ്ഗ്രിസിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകം. ആര്യാടന് രാജിവയ്ക്കേണ്ടതില്ലെന്നും അങ്ങനെ രാജിവയ്ക്കാന്‍ തുടങ്ങിയാല്‍ ഭരണത്തിനു നേരമുണ്ടായിരിക്കില്ല എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പെട്ട ഒന്നിലധികം പേര് കുടുങ്ങിയിട്ടും മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറാകാത്ത കീഴ്വഴക്കം ആര്യാടനു ധൈര്യം പകരുന്നുമുണ്ട്. മാത്രമല്ല സോളാര്‍ പ്രശ്നം വരുന്നതിനു മുമ്പേതന്നെ ഇത്തരം കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് മന്ത്രിമാര്‍ രാജിവയ്ക്കേണ്ടതില്ല എന്നുതന്നെയാണുതാനും. ഐസ്ക്രീം പാര്‍ലര്‍ കേസ് വിവാദം കത്തിപ്പടരുമ്പോള്‍ പോലും പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. പിന്നീട് നില്‍ക്കക്കള്ളിയില്ലാതെ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ഇതെല്ലാം കണക്കുകൂട്ടിത്തന്നെയാണ് പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്ക് തട്ടിയിട്ട് സുധീരന് സമര്‍ത്ഥമായ പരസ്യ മൗനം സ്വീകരിക്കുന്നത്. അതു പക്ഷേ, അദ്ദേഹം എല്ലാക്കാലത്തും തുടരാന്‍ ഇടയില്ലെന്നാണു സുധീരനുമായി അടുപ്പമുള്ള, ഗ്രൂപ്പുകള്‍ക്ക് അതീതരായ ചില നേതാക്കളെങ്കിലും വിശ്വസിക്കുന്നത്. പക്ഷേ, പ്രത്യേകിച്ചു പദവികളൊന്നുമില്ലാതെ നിന്നപ്പോള്‍ സ്വീകരിച്ച അതേ പരസ്യ വിമര്‍ശന സമീപനം എത്ര നിര്‍ണായക പ്രശ്നത്തില്‍ പോലും സ്വീകരികാന്‍ തയ്യാറല്ലെന്നു ഉമ്മന്‍ ചാണ്ടിയെ അറിയിക്കുന്ന തന്ത്രപരമായ സമീപനമാണ് സുധീരന് സ്വീകരിച്ചിരിക്കുന്നത്. അതുതന്നെയാണ് അദ്ദേഹം എ, ഐ ഗ്രൂപ്പുകള്‍ക്കു നല്കുന്ന സന്ദേശവും എന്നു വ്യക്തമാവുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : V.M Sudheeran, Oommen Chandy, Aryadan Muhammad, Murder case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.