ഫസല്‍ വധക്കേസില്‍ കാരായിമാരെ രക്ഷിക്കാന്‍ മൊഴി പറയിപ്പിച്ചത് മൂന്നാംമുറ ഉപയോഗിച്ചെന്ന് സുബീഷ്; മര്‍ദനത്തിന് നേതൃത്വം നല്‍കിയത് 2 ഡി വൈ എസ് പിമാര്‍
Nov 22, 2016, 15:29 IST
കണ്ണൂര്‍: (www.kvartha.com 22.11.2016) ഫസല്‍ വധക്കേസില്‍ കാരായിമാരെ രക്ഷിക്കാന്‍ മൊഴി പറയിപ്പിച്ചത് മൂന്നാംമുറ ഉപയോഗിച്ചെന്ന് മോഹനന്‍ വധക്കേസില്‍ പോലീസ് കസ്റ്റ്ഡിയിലെടുത്ത് റിമാന്‍ഡില്‍ കഴിയുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ പുതിയ വെളിപ്പെടുത്തല്‍. സുബീഷിനെ ജയിലില്‍ കാണാനെത്തിയ ബി ജെ പി - ആര്‍ എസ് എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോടാണ് തനിക്ക് നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ച് സുബീഷ് തുറന്നുപറഞ്ഞത്.
എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചത് താനുള്‍പ്പെട്ട സംഘമാണെന്നായിരുന്നു നേരത്തെ സുബീഷ് പോലീസിന് മുമ്പാകെ മൊഴി നല്‍കിയിരുന്നത്. മര്‍ദനത്തിന് നേതൃത്വം നല്‍കിയത് രണ്ട് ഡി വൈ എസ് പിമാരാണെന്നും സുബീഷ് പറയുന്നു. കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെയും തലശ്ശേരി ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സുബീഷിന് നേരെ മൂന്നാംമുറ പ്രയോഗിച്ചത്.
ഇതോടെ മോഹനന്‍ വധക്കേസില്‍ പിടിയിലായ സുബീഷിന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണെന്നും സിപിഎം പോലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്‍മാരായ രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഭരണകൂട ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ബിജെപി ആരോപിച്ചു.
സുബീഷിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
നവംബര്‍ പതിനേഴിന് രാത്രിയാണ് വടകര മൂരാട് പാലത്തിനടുത്ത് വച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓക്ടോബര്‍ 10ന് സിപിഐ(എം) പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നേരെ അഴീക്കല്‍ ഭാഗത്തെ ഏതോ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് തലകീഴായി കെട്ടിത്തൂക്കി മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചു. കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ മൂന്നാം മുറ പ്രയോഗിച്ചതോടെ താന്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് പിറ്റേദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.
പിന്നീട് പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയതിനു ശേഷം തലശ്ശേരി ഭാഗത്തെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നവംബര്‍ 18ന് വെള്ളിയാഴ്ച തലശ്ശേരിയില്‍ വച്ച് ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്തിലും മൂന്നാംമുറ നടന്നു. ഇവിടെ വച്ച് കാല്‍ ഇരുവശത്തേക്കും അകത്തിവച്ച് കാലിന്റെ മുകളില്‍ പ്രിന്‍സ് അബ്രഹാം സ്റ്റൂള് വച്ച് അമര്‍ത്തി. ഭക്ഷണം തരാതെ ഒന്നരദിവസത്തോളം പീഡിപ്പിച്ചു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ ഉപ്പുവെള്ളം നല്‍കുകയായിരുന്നു. കാലിനടിയില്‍ ഇരുമ്പുദണ്ഡ് വച്ചും ലാത്തിവച്ചും പോലീസുകാര്‍ മാറിമാറി മര്‍ദിച്ചു. അബോധാവസ്ഥയിലായപ്പോള്‍ കണ്ണില്‍ ശക്തമായി വെളിച്ചമടിച്ച് മണിക്കൂറുകളോളം കാഴ്ചയില്ലാത്ത അവസ്ഥയിലാക്കി.

അന്നുരാത്രി ഉറങ്ങാന്‍ അനുവദിക്കാതെ, ഇടവിട്ട് ദേഹത്ത് വെള്ളം ഒഴിച്ചു. ദീര്‍ഘനേരം ബോധം കെട്ടതോടെ ശനിയാഴ്ച ഉച്ചയോടെയാണ് മര്‍ദനത്തിനും പീഡനങ്ങള്‍ക്കും ശമനം വന്നതെന്നും സുഭീഷ് പറയുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാതകേന്ദ്രത്തില്‍ വച്ച് മൊഴി ചിത്രീകരിച്ചത്. എഴുതി തയ്യാറാക്കിയ നോട്ട് ബുക്ക് തറയില്‍ വച്ചിരുന്നു. അതിലെ വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ വായിച്ചില്ലെങ്കില്‍ നിന്റെ വീട്ടുകാരെപ്പോലും വെറുതെ വിടില്ലെന്നും, അവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പോലീസ് പറഞ്ഞ് പഠിപ്പിച്ചതെല്ലാം താന്‍ ക്യാമറയ്ക്ക മുന്നില്‍ അതുപോലെ പറഞ്ഞു.
മൊഴി ചിത്രീകരിക്കുബോള്‍ ജനലിന് പുറകിലായി പ്രിന്‍സ് അബ്രഹാം നില്‍പ്പുണ്ടായിരുന്നു. അദ്ദേഹമാണ് തന്നെ മര്‍ദിച്ച് കാരായിമാര്‍ക്ക് അനുകൂലമായി പറയിപ്പിച്ചത്. മൊഴി കൊടുത്തതിന് ശേഷമാണ് ഭക്ഷണം പോലും നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം നീയൊക്കെ കളിച്ച കളിയില്ലേ, അത് ഇനി നടക്കില്ല, നിന്റെയൊന്നും വീട്ടിലെ ഒന്നിനേയും നേരാംവണ്ണം ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും പ്രിന്‍സ് അബ്രഹാം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് തന്നെ മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചത്. താന്‍ നല്‍കിയ മൊഴിയും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു.
അതേസമയം സുബീഷിനെതിരെ മൂന്നാംമുറ ഉപയോഗിച്ച സംഭവത്തിലും, കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാത്തതിലും പരാതി നല്‍കാനൊരുങ്ങുകയാണ് ആര്‍എസ്എസ് നേതൃത്വം. ഫസല്‍ വധത്തില്‍ പ്രതികളെന്നു തെളിഞ്ഞ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമാണ് പോലീസ് നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്നു ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.
മൂന്നാംമുറ ഉപയോഗിച്ചതിനെതിരെ തലശ്ശേരി, കണ്ണൂര്‍ ഡിവൈഎസ്പി മാരായ പ്രിന്‍സ് അബ്രഹാം, സദാനന്ദന്‍ എന്നിവര്‍ക്കെതിരെ പോലീസ് കംബ്ലെയിന്റ് അഥോറിറ്റിയില്‍ പരാതി നല്‍കുമെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹക് പ്രമോദ് പറഞ്ഞു. മൂന്നാം മുറയിലൂടെ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമത്തിനെതിരെ സിബിഐയ്ക്കും പരാതി നല്‍കുമെന്നും പ്രമോദ് അറിയിച്ചു.

ഫസല്‍ വധത്തോടെ തലശ്ശേരി മേഖലയില്‍ മുസ്ലിം ജനവിഭാഗത്തിനിടയില്‍ സിപിഎമ്മിന്
സ്വാധീനം കുറഞ്ഞിരുന്നു. സ്വാധീനം തിരിച്ചു പിടിക്കുന്നതിനുള്ള കുതന്ത്രമാണ് ഏതാനും ഉദ്യോഗസ്ഥരെ വച്ച് പി ജയരാജന്റെ നിര്‍ദ്ദേശപ്രകാരം സിപിഐ(എം) നടത്തുന്നതെന്നും പ്രമോദ് കുറ്റപ്പെടുത്തി.
വി എസ് സര്‍ക്കാരിന്റെ കാലത്ത് 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് പത്രവിതരണം നടത്തുകയായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആര്‍.എസ്.എസിന്റെ തലയില്‍ വച്ചുകെട്ടി സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലത്ത് തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവിങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിപിഐ(എം) പ്രവര്‍ത്തകരെയാണ് ഫസല്‍ വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്തത്. കേസില്‍ ഏഴും എട്ടും പ്രതികളാണ് നേതാക്കള്‍.
കേസില്‍ മൂന്നു വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിച്ചിട്ടും ഒരിക്കല്‍ പോലും ആര്‍എസ്എസിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം സുബീഷ് കാരായിമാരെ അനുകൂലിച്ച് മൊഴി നല്‍കിയത് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവുകളുണ്ടാക്കുന്നതായിരുന്നു. ഇതിനു പിന്നാലെയാണ് സുബീഷിന്റെ പുതിയ വെളിപ്പെടുത്തല്‍.

Also Read:
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്; 75 ലക്ഷം രൂപ ബാങ്കിന് നല്‍കണം, 7.5 ലക്ഷം രൂപ പിഴയും ശിക്ഷ
Keywords: Subeesh Sheds New Light On Thalassery Fazal Murder Case, Kannur, RSS, CPM, Accused, BJP, Leaders, Complaint, Case, Police, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.