ഷെഹ്ല മരിക്കുന്നതിനു തൊട്ടുതലേന്നും സ്‌കൂളില്‍ പാമ്പിനെ കണ്ടിരുന്നു; അധ്യാപകരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അടിക്കാന്‍ വന്നു; ചെരുപ്പിട്ട് ക്ലാസില്‍ കയറിയാല്‍ പത്തു രൂപ ഫൈന്‍; അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരുപ്പിട്ട് ക്ലാസ് മുറിയില്‍ കയറാം; വിദ്യാര്‍ഥി സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍
Nov 22, 2019, 13:19 IST
കല്‍പറ്റ: (www.kvartha.com 22.11.2019) വയനാട് ബത്തേരി സര്‍വജന സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഷെഹ്ല ഷെറിന്‍ (10) പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍. ഷെഹ്ല മരിക്കുന്നതിനു തൊട്ടുതലേന്നും സ്‌കൂളില്‍ പാമ്പിനെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അധ്യാപകര്‍ അടിക്കാന്‍ വന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
അതുമാത്രമല്ല കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസില്‍ കയറിയാല്‍ പത്തു രൂപ ഫൈന്‍ ഈടാക്കും. എന്നാല്‍ അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരുപ്പിട്ട് ക്ലാസ് മുറിയില്‍ കയറാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകര്‍ക്കുള്ളിലും വിഷമാണ്. ആ കുട്ടിയെ കൊലയ്ക്കു കൊടുത്തതാണ്. ഷെഹ്ലയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
ബുധനാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് ഷെഹ് ലയെ പാമ്പു കടിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാതെ കുട്ടിയുടെ പിതാവ് വരും വരെ അധ്യാപകര്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. പാമ്പ് കടിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിച്ചു.
സംഭവം വിവാദമായതോടെ വയനാട് ജില്ലയിലെ മറ്റ് സ്‌കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്‌കൂളുകളില്‍ അടിയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.
ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യം ചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്തുകയാണ്. തിങ്കളാഴ്ച ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്‌കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടറും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Students demand action against teachers over Shehla Sherin’s death; hold protest march, News, Wayanadu, Children, Allegation, Teachers, Injured, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.