സ്റ്റുഡന്റ് പോലീസ് കേഡര്‍ മാന്വല്‍ ത­യ്യാ­റായി

 


തി­രു­വ­ന­ന്ത­പുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും സംയുക്ത സംരംഭമായ സ്‌റുഡന്റ് പോലീസ് കേഡറ്റിന് പുതിയ മാന്വല്‍ തയ്യാറായി. രാജ്യത്തിനാകെ മാതൃകമായി കേരളത്തില്‍ ആരംഭിച്ച സ്‌റുഡന്റ് പോലീസ് കേഡറ്റ് ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ പശ്ചാത്തലത്തിലാണ് ഇന്‍ഡോര്‍­ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.സി.ഇ.ആര്‍.ടി. മാന്വല്‍ വികസിപ്പിച്ച­ത്.

ഇംഗ്‌ളീഷില്‍ തയ്യാറാക്കിയ മാന്വലിനോടൊപ്പം പരേഡ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് സഹായകമായ മാതൃകകള്‍ ഉള്‍ക്കൊള്ളിച്ച് ഡി.വി.ഡിയും സജ്ജമാക്കിയിട്ടുണ്ട്. മാന്വലുകളുകളുടെയും ഡി.വി.ഡി.യുടെയും പ്രകാ­ശ­നം ചൊ­വ്വാഴ്­ച ഉ­ച്ച­യ്­ക്ക് 12നു പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാ­സ­ മന്ത്രി പി.കെ.അബ്ദുറബ്ബ്, ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിക്കു­ന്നത്.

സ്റ്റുഡന്റ് പോലീസ് കേഡര്‍ മാന്വല്‍ ത­യ്യാ­റായികെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സിറ്റി പോലീസ് കമ്മീഷണര്‍, എസ്.സി.ഇ.ആര്‍.ടി.ഡയറക്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kerala, Thiruvananthapuram, Student, Police, Malayalam News, Kerala Vartha, Malayalam Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia