മൂ­ത്ര­ത­ട­സ്സ­വുമായെത്തിയ വി­ദ്യാര്‍­ത്ഥി­യു­ടെ വൃ­ക്ക ന­ഷ്­ടപ്പെട്ടു

 


മൂ­ത്ര­ത­ട­സ്സ­വുമായെത്തിയ വി­ദ്യാര്‍­ത്ഥി­യു­ടെ വൃ­ക്ക ന­ഷ്­ടപ്പെട്ടു
തിരുവനന്ത­പുരം: മൂ­ത്ര­ത­ടസ്സ­ത്തെ തു­ടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോ­ള­ജ് ആ­ശു­പ­ത്രി­യില്‍ ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി. നെയ്യാറ്റിന്‍കര ആറാലുംമൂട് ലക്ഷ്മി ഭവനില്‍ ഗോപിയുടെ മകന്‍ കിരണ്‍ ഗോപി (18) യുടെ വൃ­ക്ക­യാ­ണ് ചി­കി­ത്സ­യി­ലി­രി­ക്കെ ന­ഷ്ട­പ്പെ­ട്ടത്. മൂത്ര­തടസ്സത്തെത്തുടര്‍­ന്ന് ന­വംബര്‍ 20 നാണ് കിരണ്‍ ഗോപിയെ മെഡിക്കല്‍കോളജ് സൂപ്പര്‍ സ്‌­പെഷാലിറ്റി ബ്ലോക്ക് രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പി­ച്ചത്.

കി­ര­ണിനെ പരിശോ­ധി­ച്ച ശേഷം ഡോക്ടര്‍ മൂത്രനാളിക്ക് ചെറിയ തടസമുണ്ടെന്നും താക്കോല്‍ദ്വാര ശസ്ത്രക്രി­യ­യി­ലൂ­ടെ അ­സു­ഖം ഭേ­ദ­മാ­ക്കാ­മെ­ന്നും അ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് 21 ന് ശസ്ത്രക്രി­യ ന­ട­ത്തു­ക­യാ­യി­രുന്നു. രണ്ടുദിവസം ഐ.സി.യു.വില്‍ കിടത്തിയ ശേഷം 23 ന് വാര്‍ഡിലേക്കു മാറ്റി. എന്നാല്‍ ക­ടുത്ത വയറുവേദന അനുഭവ­പ്പെ­ട്ട­തി­നെ തു­ടര്‍ന്ന ഡോ­ക്ട­റു­ടെ ശ്ര­ദ്ധ­യില്‍ പെ­ടു­ത്തി­യ­പ്പോള്‍ ഒരു വൃക്ക എടുത്തുമാറ്റിയാല്‍ വേദനയുണ്ടാകു­മെ­ന്നാ­ണ് ഡോക്ടര്‍ പ­റ­ഞ്ഞത്.

എ­ന്നാല്‍ കി­ര­ണി­നെ മൂ­ത്ര­തട­സ്സം അ­നു­ഭ­വ­പ്പെ­ട്ട­തി­നെ തു­ട­ര്‍­ന്ന് ഹോ­സ്­പി­റ്റ­ലില്‍ പ്ര­വേ­ശി­പ്പി­ച്ച­പ്പോള്‍ വൃ­ക്ക­യ്­ക്ക് ത­ക­രാ­റു­ള്ള­താ­യി ഡോ­ക്ടര്‍­മാര്‍ അ­റി­യി­ച്ചി­രു­ന്നില്ല. കൂ­ടാ­തെ വൃ­ക്ക എ­ടു­ത്തു­മാ­റ്റി­യ­പ്പോഴും ബ­ന്ധു­ക്ക­ളു­ടെ സ­മ്മ­ത­പത്രം വാ­ങ്ങു­ന്ന­തി­നാ­യി ഒപ്പും വാ­ങ്ങി­യി­രു­ന്നില്ല. എ­ന്നാല്‍ വൃ­ക്ക മാ­റ്റു­ന്ന വിവ­രം ബ­ന്ധുക്ക­ളെ അ­റി­യി­ച്ച് സ­മ്മ­ത പത്രം വാ­ങ്ങി­യ­തി­നു­ശേ­ഷ­മാ­ണ് വൃ­ക്ക എ­ടുത്തുമാ­റ്റി­യ­തെ­ന്നാ­ണ് ഡോ­ക്ടര്‍­മാര്‍ പ­റ­യു­ന്നത്.

ഒരു വൃക്കയ്ക്കു കേടുവന്നാല്‍ മറ്റു വൃക്കയെ ബാധിക്കാതിരി­ക്കാ­നായി ചി­ല അ­വ­സ­ര­ങ്ങ­ളില്‍ വൃക്ക മാറ്റാറുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്ന­ത്.പി­താ­വി­ന്റെ പ­രാ­തി­യെ തു­ടര്‍­ന്ന് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്.

Keywords: Yurin block , Kidney , Lose, Treatment, Student, Thiruvananthapuram, Medical College, Hospital, Complaint, Police, Doctor, Son, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia