Tragedy | ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

 
Student drowned in Irikkur River, Kannur
Student drowned in Irikkur River, Kannur

Image Credit: Arranged

● മരിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷാമിൽ
● പത്താം ക്ലാസ് പരീക്ഷ കാരണം ഒമ്പതാം ക്ലാസിന് അവധിയായിരുന്നു.
● കൂട്ടുകാരുമായി കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കണ്ണൂർ: (KVARTHA) പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസിൽ ഉള്ളവർക്ക് അവധി നൽകിയിരുന്നു. ആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഒഴുക്കിൽപെട്ട ഷാമിലിനെ കർണാടക സ്വദേശികളായ മീൻ പിടുത്തക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഷാമിലിന്റെ അകാലത്തിലുള്ള വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി.


Article Summary In English: A 15-year-old student drowned in the Irikkur River while swimming with friends. The incident occurred at Ayippuzha, Kannur. The student, Mohammed Shamil, was a 9th-grade student at Irikkur Government Higher Secondary School.

#IrikkurRiver #StudentDrowned #Tragedy #Kerala #Kannur #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia