ബസിനുള്ളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ശേഷം ഇറങ്ങിയോടിയ പാസ്റ്ററെ നാട്ടുകാര്‍ പിടികൂടി

 


ADVERTISEMENT

തിരുവനന്തപുരം: ബസിനുള്ളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ശേഷം ഇറങ്ങിയോടിയ പാസ്റ്ററെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. വെള്ളറട കോട്ടയംവിള ഗ്രേസ് ഭവനില്‍ റോബര്‍ട്ട് ജോസാണ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വെള്ളറടയില്‍നിന്നും കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ടി.പി. 995 ബസ്സിലായിരുന്നു പാസ്റ്ററുടെ നഗ്‌നതാപ്രദര്‍ശനം.

ബസിനുള്ളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ശേഷം ഇറങ്ങിയോടിയ പാസ്റ്ററെ നാട്ടുകാര്‍ പിടികൂടിഡ്രൈവറുടെ സീറ്റിന് പിന്നില്‍ മൂന്നാമത്തെ സീറ്റിലിരുന്ന ഇയാള്‍ എതിര്‍സീറ്റിലിരുന്ന യുവതിയുടെ നേരെ ആദ്യം അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചുവെന്നാണ് പരാതി. പിന്നീട് ബസ്സ് കുച്ചപ്പുറം എന്ന സ്ഥലത്തെത്തിയപ്പോള്‍ പാന്റ്‌സിന്റെ സിബ്ബഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇതോടെ യുവതി ബസ് നിറുത്താനാവശ്യപ്പെട്ടു. ഉടനെ ബസില്‍ നിന്നും ഇറങ്ങിയോടിയ പാസ്റ്ററെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി. സുവിശേഷപ്രവര്‍ത്തനമാണ് ഇയാളുടെ ജോലി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

Also Read:
വ്യാജ രേഖകള്‍ ഹാജരാക്കി വായ്പയെടുത്ത് തട്ടിപ്പ്: യുവാവിനും മാതാവിനുമെതിരെ കേസ്
Keywords:  Thiruvananthapuram, Police, Arrest, bus, Kerala, KSRTC Bus, Paster, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia