ട്രിപിള്‍ ലോക് ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
May 28, 2021, 15:45 IST
മലപ്പുറം: (www.kvartha.com 28.05.2021) ട്രിപിള്‍ ലോക് ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍, മെഡികല്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് അനുമതിയുണ്ടാകും.
ഹോടെലുകളില്‍ ഹോം ഡെലിവറി അനുവദിക്കും. ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ടെലികോം, മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവക്കും അനുമതിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Malappuram, News, Kerala, Lockdown, District Collector, Restriction, Strict restrictions on Sunday in Malappuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.