MB Rajesh Says | തെരുവുനായ ശല്യം: സ്ഥിതി ഗുരുതരമെന്ന് മന്ത്രി എംബി രാജേഷ്; 'കര്‍മ പദ്ധതി തയ്യാറാക്കും'

 


പയ്യന്നൂര്‍: (www.kvartha.com) സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് അറിയിച്ചു. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട ശേഷം ഇതിനായി കര്‍മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോകില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
                    
MB Rajesh Says | തെരുവുനായ ശല്യം: സ്ഥിതി ഗുരുതരമെന്ന് മന്ത്രി എംബി രാജേഷ്; 'കര്‍മ പദ്ധതി തയ്യാറാക്കും'

ഇതില്‍ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായ ജനങ്ങളെ അക്രമിക്കുന്ന സ്ഥിതി ഗുരുതരമാണ്. വിപുലമായ രീതിയില്‍ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എംബിരാജേഷ് വ്യക്തമാക്കി.

ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ അതിരൂക്ഷമായ തെരുവുനായ ശല്യം നേരിടാന്‍ ജില്ലാ പഞ്ചായത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 14 നാണ് യോഗം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കിവരുന്ന എബിസി പദ്ധതിയുടെ പുരോഗതിയും യോഗത്തില്‍ വിശകലനം ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kannur, Top-Headlines, Dog, Animals, Minister, Payyannur, Minister MB Rajesh, Stray dog nuisance, Stray dog nuisance: Minister MB Rajesh said that situation is serious.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia