സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ്

 


തിരുവനന്തപുരം:  (www.kvartha.com 10.04.2014)  സംസ്ഥാനത്ത് 16-ാം ലോകസഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പ് ആരംഭിച്ചു. ആണ് രേഖപ്പെടുത്തിയിട്ടുള്ളത് .ആദ്യ മണിക്കൂറില്‍ 16 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഇരുപത് മണ്ഡലങ്ങളിലായി മൊത്തം 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 20 പേര്‍ മത്സര രംഗത്തുളള തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 15 സ്ഥാനാര്‍ത്ഥികളില്‍ കുടുതല്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ വീതമുണ്ടാകും.
20,476 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം ഒരുമാസക്കാലമായി നടന്ന ശക്തമായ പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

പ്രമുഖ നേതാക്കളെല്ലാം ആദ്യ മണിക്കൂറികളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി ജഗതിയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലും രമേശ് ചെന്നിത്തല മാവേലിക്കരയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി കാസര്‍കോട് കല്യാശേരിയിലും മാത്യു ടി തോമസ് തിരുവല്ലയിലും വോട്ട് രേഖപ്പെടുത്തി. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൊച്ചിയിലെ സെന്റ് മേരീസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം 18%, കോഴിക്കോട് 19%, ആലപ്പുഴ 16%, കോട്ടയം 18%, ഇടുക്കി 17%, ആറ്റിങ്ങല്‍ 17%, വയനാട് 18%, എറണാകുളം 18, മാവേലിക്കര 16%, കണ്ണൂര്‍ 19%, ചാലക്കുടി 18%, മലപ്പുറം 19%, പൊന്നാനി 19%, പാലക്കാട് 18%, വടകര 20%, കാസര്‍കോഡ് 17%, കൊല്ലം 19%, ആലത്തൂര്‍ 18%, തൃശൂര്‍ 19%, പത്തനംതിട്ട 18% എന്നിങ്ങനെയാണ് ആദ്യമണിക്കൂറിലെ പോളിംഗ്.
വടക്കന്‍ ജില്ലകളിലും നഗരപ്രദേശങ്ങളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പ്രശ്‌നസാധ്യതയുളള ബുത്തുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ എന്‍.കെ. പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും വോട്ട് രേഖപ്പെടുത്തി. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് എഎല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. കേരളത്തില്‍ യുഡിഎഫിന് വിജയം നേടാനാവുമെന്നുള്ള ശുഭപ്രതീക്ഷയുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വി. അബ്ദു റഹ്മാന്‍ വോട്ടുരേഖപ്പെടുത്തി.

മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇ. അഹമ്മദ് ആനയിടുക്ക് എല്‍പി സ്‌കൂളിലെ ബൂത്തിലെത്തി ഏഴരയോടെ വോട്ട് ചെയ്തു. കേരളത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അഹ്മദ് .മലപ്പുറത്തും വന്‍വിജയം നേടും. എന്നാല്‍ എത്ര ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യം പ്രവചിക്കാനാവില്ലെന്നും അഹ്മദ് പറഞ്ഞു.

എല്ലാ പോളിംഗ് ബുത്തുകളിലുമായി മൊത്തം 30,795 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ്ങ് യന്ത്രത്തിന് തകരാര്‍ സംഭവിക്കുന്ന പക്ഷം ഉപയോഗിക്കാനായി കൂടുതല്‍ മെഷീനുകള്‍ കരുതിയിട്ടുണ്ട്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലാണ് രണ്ട് ബാലറ്റ് യുണിറ്റുകള്‍ ഉപയോഗിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രശ്‌നസാധ്യതയുളള ബൂത്തുകളില്‍ കര്‍ശനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വോട്ടെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 52,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 73.37ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് . ഇരുപത് മണ്ഡലങ്ങളിലായി രണ്ട്‌കോടി നാല്‍പ്പത്തിരണ്ട് ലക്ഷത്തി അന്‍പത്തോരായിരത്തി തൊളളായിരത്തി നാല്‍പ്പത്തി രണ്ട് വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാര്‍മാരാണ് കൂടുതല്‍. ഒരുകോടി ഇരുപത്തഞ്ച് ലക്ഷത്തി അന്‍പത്തേഴായിരത്തി 439 ആണ് സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കുടുതല്‍ വോട്ടര്‍മാരുളളത് പത്തനംതിട്ട മണ്ഡലത്തിലാണ്.

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: കനത്ത പോളിംഗ്

കേരളം കൂടാതെ ഡെല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 10ഉം ബിഹാറില്‍ ആറും മഹാരാഷ്ട്രയില്‍ 10ഉം ഒഡീഷയില്‍ 10ഉം മധ്യപ്രദേശില്‍ ഒമ്പതും ഝാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.

ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, ഛണ്ഡീഗഡ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഓരോ മണ്ഡലത്തിലും വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നു. ഒഡീഷയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
മണ്ഡലത്തില്‍ 39 അതീവ പ്രശ്നബാധിത ബൂത്ത്; 300 ബൂത്തുകള്‍ പ്രശ്‌നബാധിതം

Keywords:   State reports brisk polling in the initial hours, Thiruvananthapuram, Lok Sabha, Election-2014, A.K Antony, Oommen Chandy, Chief Minister, UDF, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia