Doctors Award | സംസ്ഥാന ഡോക്ടേഴ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; 15,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും
Aug 14, 2023, 19:13 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2022 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത് സര്‍വീസ് വിഭാഗത്തില്‍ കണ്ണൂര്‍, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫീസര്‍ ഡോ. അനൂപ് സിഒ, മെഡികല്‍ വിദ്യാഭ്യാസ മേഖലയില്‍ ആലപ്പുഴ ഗവ. മെഡികല്‍ കോളജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഗോമതി എസ്, ഇന്‍ഷുറന്‍സ് മെഡികല്‍ സര്‍വീസ് മേഖലയില്‍ പാലക്കാട് ഇ എസ് ഐ ആശുപത്രി ഫിസിഷ്യന്‍ ഡോ. ജയശ്രീ എസ്, ദന്തല്‍ മേഖലയില്‍ കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ടന്റ് (ദന്തല്‍) ഡോ. സജു എന്‍എസ്, സ്വകാര്യമേഖലയില്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ അനസ്തേഷ്യാ വിഭാഗം കണ്‍സള്‍ടന്റ് ഡോ. ശശിധരന്‍ പി എന്നിവരേയാണ് ഡോക്ടേഴ്സ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
15,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മുന്‍വര്‍ഷത്തേക്കാള്‍ അവാര്‍ഡ് തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ചെയര്‍പേഴ്സനായ സംസ്ഥാനതല അവാര്‍ഡ് കമിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഇത്തവണത്തെ ഡോക്ടേഴ്സ് അവാര്‍ഡ് നിര്‍ണയം നടത്തിയത് പുതുക്കിയ മാര്‍ഗരേഖ അനുസരിച്ചാണ്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ചെയര്‍പേഴ്സനായ സംസ്ഥാനതല അവാര്‍ഡ് കമിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഇത്തവണത്തെ ഡോക്ടേഴ്സ് അവാര്‍ഡ് നിര്‍ണയം നടത്തിയത് പുതുക്കിയ മാര്‍ഗരേഖ അനുസരിച്ചാണ്.
Keywords: State Doctors Award Announced, Thiruvananthapuram, News, Health, Health and Fitness, State Doctors Award, Announced, Health Minister, Veena George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.