Hotel Raid | കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോടെലില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഡൈനേഴ്‌സ് റസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ പരാതിയെ തുടര്‍ന്ന് കോര്‍പറേഷന്‍ ഹെല്‍ത് സൂപര്‍വൈസര്‍ പി പി ബൈജു തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ സ്ഥാപനത്തിലെത്തി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Hotel Raid | കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോടെലില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

റസ്റ്റോറന്റിലെ രണ്ട് ഫ്രീസറില്‍ ഒളിപ്പിച്ചുവച്ച പഴകിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്. പൂപ്പല്‍ പിടിച്ച ചികന്‍, പഴകിയ ചപ്പാത്തി, ഫ്രൈഡ് റൈസ്, ബീഫ്, കപ്പ എന്നിവ അടക്കമാണ് പിടിച്ചെടുത്തത്. സ്ഥാപനത്തിന് കോര്‍പറേഷന്‍ നോടീസ് നല്‍കി. കഴിഞ്ഞ ദിവസവും ബസ് സ്റ്റാന്‍ഡിലെ ഹോടെലില്‍ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിയിരുന്നു.

Keywords:  Stale food items seized from hotel at Kannur New Bus Stand, Kannur, News, Hotel Raid, Food Seized, Notice, Health Officers, Complaint, Fridge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia