മുഖ്യമന്ത്രി എത്തും മുമ്പ് പട്ടയമേള പന്തല്‍ കാറ്റില്‍ തകര്‍ന്നു
Feb 2, 2015, 14:00 IST
ഇടുക്കി: (www.kvartha.com 02/02/2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നതിന് തൊട്ടുമുമ്പ് രാജാക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടയമേളയുടെ പന്തലിന്റെ ഒരു ഭാഗം കാറ്റില്‍ തകര്‍ന്നത് പരിഭ്രാന്തി പരത്തി. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ സുരക്ഷിതമല്ലാത്ത പന്തല്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അധികൃതരെ അങ്കലാപ്പിലാക്കി പന്തല്‍ തകര്‍ന്നത്. ടിന്‍ ഷീറ്റ് കനത്തകാറ്റില്‍ ഇളകി താഴെ വിരിച്ചിരുന്ന തുണിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പട്ടയമേളയുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുമെന്നു പറഞ്ഞ സമയത്തിനു 10 മിനിറ്റു മുമ്പായിരുന്നു സംഭവം. പട്ടയമേളയക്ക് എത്തിയ ജനങ്ങളും ജനപ്രതിനിധികളും പത്രപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ ഈ സമയം പന്തലിനുള്ളില്‍ ഉണ്ടായിരുന്നു. വീശിയടിച്ച കാറ്റില്‍ ടിന്‍ ഷീറ്റ് ബന്ധിച്ച കയര്‍ പൊട്ടിയതാണു ഇവ ഇളകി മാറാന്‍ കാരണം.
വീണ്ടും കാറ്റു വീശിയതോടെ ഇവ താഴെ വീഴുമെന്ന ആശങ്കയുണ്ടായി. ഇതോടെ സംഘാടക സമിതിയും പോലിസും ചേര്‍ന്ന് ആളുകളെ പന്തലില്‍ നിന്നു മാറ്റി. പിന്നീട് ഫയര്‍ഫോഴ്‌സും പന്തല്‍ കരാറെടുത്തിരുന്നവരും ചേര്‍ന്ന് ഷീറ്റുകള്‍ ഓരോന്നായി നീക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണു ഇവ നീക്കിയത്.ഇതു മൂലം സമ്മേളനവും വൈകി. സദാസമയവും കാറ്റു വീശുന്ന ഈ മേഖലയില്‍ ടിന്‍ ഷീറ്റുകള്‍ കമ്പികള്‍ ഉപയോഗിച്ച് ബലപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ മുകള്‍ ഭാഗത്ത് വെറും കയറാണ് ഉപയോഗിച്ചിരുന്നത്. താഴെ വലിച്ചു കെട്ടിയിരുന്ന തുണി കീറിയിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാവുമായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അധികൃതരെ അങ്കലാപ്പിലാക്കി പന്തല്‍ തകര്‍ന്നത്. ടിന്‍ ഷീറ്റ് കനത്തകാറ്റില്‍ ഇളകി താഴെ വിരിച്ചിരുന്ന തുണിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പട്ടയമേളയുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുമെന്നു പറഞ്ഞ സമയത്തിനു 10 മിനിറ്റു മുമ്പായിരുന്നു സംഭവം. പട്ടയമേളയക്ക് എത്തിയ ജനങ്ങളും ജനപ്രതിനിധികളും പത്രപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ ഈ സമയം പന്തലിനുള്ളില്‍ ഉണ്ടായിരുന്നു. വീശിയടിച്ച കാറ്റില്‍ ടിന്‍ ഷീറ്റ് ബന്ധിച്ച കയര്‍ പൊട്ടിയതാണു ഇവ ഇളകി മാറാന്‍ കാരണം.
File Photo |
Keywords : Idukki, Kerala, Oommen Chandy, Chief Minister, Stage, Collapsed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.