ഓണം കഴിഞ്ഞ് ശ്രീശാന്തിനു വിവാഹം; ഇപ്പോള്‍ കഠിനമായ ക്രിക്കറ്റ് പരിശീലനം

 


ADVERTISEMENT

കൊച്ചി: ഐ.പി.എല്‍ വാതുവെയ്പ് കേസിലൂടെ വിവാദതാരമായ മലയാളിപേസ് ബൗളര്‍ ശ്രീശാന്തിന്  വിവാഹം. ജയ്പൂരിലെ രാജകുടുംബാംഗമായ യുവതിയാണ്  വധു. എന്നാല്‍ ഓണം കഴിഞ്ഞു മാത്രമേ വിവാഹം ഉള്ളൂവെന്നാണ് ശ്രീശാന്ത് പറയുന്നത്. ഐ.പി.എല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പു തന്നെ വിവാഹകാര്യം തീരുമാനിച്ചിരുന്നു. സമ്പത്തിന്റെ കാര്യത്തിലും  പാരമ്പര്യത്തിന്റെ കാര്യത്തിലും അങ്ങേയറ്റം മുമ്പില്‍ നില്‍ക്കുന്നവരാണ്   ജയ്പൂരിലെ രാജകുടുംബം.

എന്നാല്‍ അപ്രതീക്ഷിതമായി ശ്രീശാന്തിനെതിരെ ഉയര്‍ന്നുവന്ന വാതുവയ്പ് വിവാദവും പെണ്ണു കേസ് വിവാദവും വന്നപ്പോഴും രാജകുടുംബവും യുവതിയും ശ്രീശാന്തിനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. വിവാഹം സംബന്ധിച്ചുള്ള  മറ്റെല്ലാ കാര്യങ്ങളും മാതാപിതാക്കളുടെ തീരുമാനം അനുസരിച്ചാകും നടക്കുകയെന്നും ശ്രീശാന്ത് പറഞ്ഞു.

അതേസമയം തന്റെ മുടങ്ങിപ്പോയ ക്രിക്കറ്റ് പരിശീലനം ഉടന്‍തന്നെ  കൊച്ചിയില്‍ തുടങ്ങാനാണ് ശ്രീശാന്തിന്റെ തീരുമാനം. എന്നാല്‍ ബി.സി.സി.ഐയുടെ  വിലക്കുള്ളതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് തടസമുണ്ട്. അതിനാല്‍ സ്വന്തം നിലയില്‍ പരിശീലനം നടത്താനാണ് ശ്രീശാന്തിന്റെ  തീരുമാനം.

ഓണം കഴിഞ്ഞ് ശ്രീശാന്തിനു വിവാഹം; ഇപ്പോള്‍ കഠിനമായ ക്രിക്കറ്റ് പരിശീലനംഐ.പി.എല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം തെളിയിച്ച് കേസില്‍ കുറ്റവിമുക്തനായി ക്രിക്കറ്റില്‍ തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത് ഇപ്പോഴും. ഇതിനുവേണ്ടി ദേവപ്രീതിക്കായി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നു. ഇനിയും കുറച്ച് ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്താനുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം  രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. താടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയ ശ്രീശാന്ത് പ്രശ്‌നങ്ങള്‍ പൂര്‍ണമായും  ഒഴിവാകുന്നതോടെ പഴയ ഗെറ്റപ്പിലേക്ക് തിരിച്ചുവരുമെന്നും അറിയിച്ചു.

Also read: 
രണ്ടരവയസുകാരി ആശുപത്രികെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിലൂടെ താഴെവീണ് മരിച്ചു

Keywords: Decision, Kochi, Sreeshath, Marriage, Cricket, IPL, Parents, KeralaTemple, Case, Sabarimala Temple, Kerala,National News,Inter National News, Gulf News, World News, Educational News, Health News, Sports News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia