തമിഴ്‌നാട്ടില്‍ നിന്ന് കടത്തിയ 1225 ലിറ്റര്‍ സ്പിരിറ്റ് കോട്ടയത്ത് പിടി­കൂടി

 



കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 1225 ലീറ്റര്‍ സ്പിരിറ്റ് കോട്ടയത്ത് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേ­രെ എക്‌­സൈസ് അറസ്റ്റു ചെയ്തു. തമിഴ്‌നാടു സ്വദേശികളായ അബു താഹിര്‍, വിജയ് പ്രഭു എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരുമായി വന്ന വാഹനത്തില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. സീറ്റുകള്‍ക്കു പിന്നിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്.

തമിഴ്‌നാട്ടില്‍ നിന്ന് കടത്തിയ 1225 ലിറ്റര്‍ സ്പിരിറ്റ് കോട്ടയത്ത് പിടി­കൂടിരഹസ്യ വിവരത്തെ തുടര്‍ന്ന് കോട്ടയത്ത് എക്‌സൈസ് സം­ഘം ചൊ­വ്വാഴ്ച പുലര്‍ചെ  നടത്തിയ പരിശോധനയിലാണ് 35 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് ടൂറിസ്റ്റ് വാഹനങ്ങളില്‍ കേരളത്തിലേയ്ക്ക് സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ല­ഭി­ച്ച­തിന്റെ അടിസ്ഥാനത്തി­ലാണ് പരിശോ­ധ­ന ന­ട­ത്തിയത്.

Keywords: Excise, Thamil nadu, Passengers, Tourists,Spirit ceased, Kottayam, Arrest, Natives, Vehicles, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia