പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി ഉന്നത പഠന കേന്ദ്രം മന്ത്രി പി.കെ ജയലക്ഷ്മി

 


ഇടുക്കി: (www.kvartha.com 26.01.2015) പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രൈമറി തലം മുതല്‍ ബിരുദാനന്തരതലം വരെ താമസിച്ചു പഠിക്കാനുള്ള ഉന്നതവി ദ്യാഭ്യാസ പഠനകേന്ദ്രം കലിംഗ ഇന്‍സിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മാതൃകയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് പട്ടിക വര്‍ഗ്ഗ യുവജന ക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷമി. വാഴത്തോപ്പ് ഗവ.വൊക്കേ ഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഗവണ്‍മെന്റിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. 7693 ഹെക്ടര്‍ ഭൂമി ആദിവാസികള്‍ക്ക്
വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയായിവരുന്നു. ജില്ലയിലെ ഇടമലക്കുടി ഉള്‍പ്പെടുന്ന പട്ടികവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള ഊരുകള്‍, പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുത്തി
ആദിവാസി ഗ്രാമസഭാ നിയമം നടപ്പി ലാക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
2006 ലെ വനാവകാശ നിയമം അനുസരിച്ച് കൈവശാവകാശ രേഖ നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. പിന്നാക്ക ജനവി ഭാഗത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ
മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. ജൈവവൈവിദ്ധ്യം സംരക്ഷിച്ചുകൊണ്ടു തന്നെ അര്‍ഹരായ എല്ലാ കര്‍ക്ഷകര്‍ക്കും പട്ടയം നല്‍കുന്നതിനും ജില്ലയുടെ ഗ്രാമീണ
വിനോദസഞ്ചാര വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനും
സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

22 പ്ലാറ്റൂണുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ബാന്റ് സംഘവും അണി നിരന്ന പരേഡില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്‍സ് പോലീസ് തുടങ്ങിയ വിഭാഗങ്ങള്‍ പങ്കുചേര്‍ന്നു. റിപ്പബ്ലിക് ദിനാഘോഷ പരേഡിന് ഇന്‍സ്‌പെക്ടര്‍ വി. ആര്‍ ശശി ധരന്‍ നേതൃത്വം നല്‍കി. ആംഡ് റിസര്‍വ്ഡ് പോലീസിന് വേണ്ടി എസ് ഐ എസ് .മധു, ലോക്കല്‍ പോലീസ് പുരുഷവനിതാ വിഭാഗങ്ങള്‍ക്കു വേണ്ടി എസ് ഐ പി.റ്റി സുധാകരന്‍, ജയശ്രീ കെ. ആര്‍ എന്നിവരും എക്‌സൈസിനു വേണ്ടി ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ കൃഷ്ണകുമാര്‍, ഫോറസ്റ്റ് വിഭാഗത്തില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ആഫീസര്‍ അജയഘോഷും ട്രോഫികള്‍ ഏറ്റുവാങ്ങി.ജോയിസ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എംഎല്‍ എ, ജില്ലാ കലക്ടര്‍

അജിത് പാട്ടീല്‍, ജില്ലാ പോലീസ് മേധാവി അലക്‌സ് എം. വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി ഉന്നത പഠന കേന്ദ്രം മന്ത്രി പി.കെ ജയലക്ഷ്മി


Keywords : Kerala, Idukki, Republic Day, Minister, PK Jayalakshmi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia