Bakery Expo | സൗത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബേകറി എക്സ്പോ ഒക്ടോബര്‍ 13 മുതല്‍ അങ്കമാലി അഡ്ലക്സില്‍ നടത്തും
Oct 11, 2023, 21:27 IST
കണ്ണൂര്‍: (KVARTHA) കേരളത്തിലെ ബേകറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ബേകേഴ്സ് അസോസിയേഷന് കേരള (Bake) സംഘടിപ്പിക്കുന്ന നാലാമത് ബേക് എക്സ്പോ 2023 ഒക്ടോബര്‍ 13, 14, 15 തീയതികളിലായി അങ്കമാലി അഡ്ലക്സ് ഇന്റ്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ് ക്ലബില്‍ അറിയിച്ചു.
13 ന് വൈകുന്നേരം മൂന്നുമണിക്ക് കേന്ദ്ര എം എസ് എം ഇ ജോയിന്റ് ഡയറക്ടര്‍ ജിഎസ് പ്രകാശ് എക്സ്പോ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില മുഖ്യ പ്രഭാഷണം നടത്തും.
ബേകറി മേഖലയുമായി ബന്ധപ്പെട്ടുള്ള പുതിയ മെഷിനറികളും ഭക്ഷ്യസാധനങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും പരിചയപ്പെടുത്തുന്ന സൗത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബേകറി എക്സിബിഷനാണിതെന്ന് ബേക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെമിനാര്‍, ലൈവ് ഡെമോണ്‍സ്ട്രേഷനുകള്‍ തുടങ്ങിയവ എക്സിബിഷനിലുണ്ടാകും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 250 കംപനികളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ബേക് ഭാരവാഹികളായ എം മുഹമ്മദ് ഫൈസല്‍, യുപി ഷബിന് കുമാര്‍, എം നൗശാദ്, ബീന അനീഷ്, ഇ മധു എന്നിവര്‍ പങ്കെടുത്തു.

Keywords: South India's Largest Bakery Expo to be held at Angamaly Addlux from October 13, Kannur, News, Bakery Expo , Angamaly Addlux, Inauguration, Press Meet, Machinery, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.