തിരുവനന്തപുരം: പ്രൊഫ. പി.ജെ. കുര്യനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഹൈക്കോടതിയെ സമീപീക്കാം എന്ന നിയമോപദേശം അതീവ നിര്‍ണായകം. അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പെണ്‍കുട്ടിയും കുടുംബവും ഒരുങ്ങുന്നത്. ഹര്‍ജി പരിഗണിച്ച് സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ കുര്യനു പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും അത് വന്‍ കോളിളക്കം സൃഷ്ടിക്കും.
അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ തന്നെ പെണ്‍കുട്ടിയുടെ ഹര്‍ജിയും ഹൈക്കോടതിയുടെ തീരുമാനവും ഉറ്റുനോക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളും ഈ സാഹചര്യത്തെ ഏതുവിധം നേരിടണം എന്ന ആശങ്കയിലാണ്. അന്വേഷണത്തിനാണു നിര്‍ദേശമെങ്കില്‍ കുര്യന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു തുടര്‍ന്നുകൊണ്ട് അന്വേഷണം നേരിടാന്‍ കഴിയില്ലെന്നാണു സൂചന. ബി.ജെ.പി. ഉള്‍പെടെയുള്ള പ്രതിപക്ഷം അത് അനുവദിക്കാന്‍ ഇടയില്ല. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സജീവമായി രംഗത്തുവന്നാല്‍ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും കുര്യനെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
നേരേ മറിച്ച്, പെണ്‍കുട്ടിയുടെ അന്വേഷണ ആവശ്യം ഹൈക്കോടതി നിരാകരിച്ചാല്‍, ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമീപകാലത്ത് നീതിന്യാസ രംഗത്ത് ഉണ്ടായ വര്‍ധിച്ച സ്ത്രീ സൗഹൃദാന്തരീക്ഷത്തിനു വിപരീതമാണെന്ന വിമര്‍ശനം കോടതിക്കു നേരേ തന്നെ ഉയരുകയും ചെയ്യും. മാത്രമല്ല, രാജ്യത്താദ്യമായി സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഹൈക്കോടതിയില്‍ രൂപീകരിച്ച പ്രത്യേക ബെഞ്ചിലാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഹര്‍ജി എത്താന്‍ പോകുന്നത്. സാധാരണഗതിയില്‍ ഹര്‍ജി പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുകയെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പി.ജെ. കുര്യനെതിരേ തെളിവില്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ പ്രതിയാക്കാതിരിക്കുകയാണ് നേരത്തേ ചെയ്തത്. സൂര്യനെല്ലി കേസ് ആദ്യം പരിഗണിച്ച തൊടുപുഴ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, കുര്യന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് തള്ളുകയാണുണ്ടായത്. എന്നാല്‍ കുര്യനെതിരായ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇനി കോടതിക്ക് കുര്യന്റെ കാര്യത്തില്‍ പുതിയ അന്വേഷണത്തിനു നല്‍കാതിരിക്കാനാകില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുര്യനെ പ്രതിയാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി സമര്‍പിക്കാന്‍ കഴിയുമോ എന്നാരാഞ്ഞ് പെണ്‍കുട്ടി സുപ്രീംകോടതിയിലെ അഭിഭാഷകന് അയച്ച കത്തിലാണ് കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് ആവര്‍ത്തിച്ചത്. ആ കത്തിന് നല്‍കിയ മറുപടിയിലാണ് ആനന്ദ് ഗ്രോവര്‍, ചന്ദര്‍ ഉദയ് സിംഗ്, രുക്‌സാനാ ചൗധരി എന്നീ മുതിര്‍ന്ന അഭിഭാകരുടേതായി പെണ്‍കുട്ടിക്ക് പുതിയ നിയമോപദേശം നല്‍കിയത്.
Keywords: New Delhi, Molestation, Case, Court, Supreme Court of India, National, Suryanelli Case, P.J. Kuryan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Investigation, Letter, Suryanelli victim has to depend court, Sooryanelli girl to approach HC; it's crucial for P.J. Kurian

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.