Soldier Shot Dead | 'കശ്മീരിലെ അനന്ത്‌നാഗില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു'
Sep 23, 2022, 18:33 IST
ആലപ്പുഴ: (www.kvartha.com) ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി റിപോര്‍ട്. കണ്ടല്ലൂര്‍ തെക്ക് തറയില്‍കിഴക്കതില്‍ രവിയുടെ മകന്‍ ആര്‍ കണ്ണന്‍ (27) ആണ് മരിച്ചത്. ഡ്യൂടിക്കിടെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.
അനന്ത്നാഗിലെ ഹൈ ഗ്രൗന്‍ഡ് ഏരിയയില്‍വച്ച് സൈനികന്‍ സ്വയം വെടിവച്ചുവെന്നും തല്‍ക്ഷണ മരണം സംഭവിച്ചതായും വാര്‍ത്താ ഏജന്‍സിയായ ജിഎന്‍എസ് റിപോര്‍ട് ചെയ്തു.
സൈനികന്റെ പ്രവര്‍ത്തിക്ക് പിന്നിലെ കാരണം അറിയില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിനായി കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജിഎന്‍എസിനോട് പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കണ്ണന്റെ മരിച്ച വിവരം വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. കുടുംബ പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് ഏതാനും ദിവസം മുന്‍പാണ് കണ്ണന്‍ തിരികെ പോയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.