കൊച്ചി: (www.kvartha.com 13.04.2014) അനധികൃതമായി കടത്തിയ രണ്ടേകാല്‍ കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ദുബൈയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്.
യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വള, മാല, ബിസ്കറ്റ് രൂപങ്ങളിലായിരുന്നു സ്വര്‍ണം. ഇതേ സീറ്റില്‍ യാത്ര ചെയ്തിരുന്ന വടകര സ്വദേശിയുടേതാണ് സ്വര്‍ണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
File Photo |
Keywords: Kochi, Kerala, Gold, Nedumbasseri Airport, Dubai, Spice Jet, Seat, Gold Chain, Gold Biscuit, Police, Vadakara, Smuggled gold seized from Nedumbassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.