യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം; സ്ലീപ്പര്‍ ടിക്കറ്റ് വിവാദ തീരുമാനം മരവിപ്പിച്ചു

 


തിരുവനന്തപുരം: (www.kvartha.com 21.09.2015)  പകല്‍യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ തീവണ്ടികളില്‍ നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. റെയില്‍വേയുടെ ഈ തീരുമാനത്തിനെതിരെ വലിയരീതിയിലുള്ള പ്രതിക്ഷേധം ഉണ്ടായിരുന്നു സ്ലീപ്പര്‍ ടിക്കറ്റുകള്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ ഇനി സാധാരണ കൗണ്ടറുകളില്‍ ലഭിക്കും.

യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം; സ്ലീപ്പര്‍ ടിക്കറ്റ് വിവാദ തീരുമാനം മരവിപ്പിച്ചു
സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ശല്യമാകുന്നെന്ന പരാതിയെതുടര്‍ന്നായിരുന്നു തീരുമാനം. സെപ്റ്റംബര്‍ 16ന് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരുന്നെങ്കിലും പ്രാബല്യത്തിലായത് ഇന്നലെയായിരുന്നു. പുതിയ പരിഷ്‌കാരം കാരണം സംസ്ഥാനത്ത് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ തിരക്ക് വര്‍ധിച്ചിരിക്കുകയായിരുന്നു.

തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ റെയില്‍വേമന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia