വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം: ഉമ്മന്‍ചാണ്ടി

 


തൃശ്ശൂര്‍: (www.kvartha.com 22/02/2015) സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ 25,000 സേവന സന്നദ്ധരായ വളണ്ടിയര്‍മാരെ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു.
രാജ്യത്തിന്റെ മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും പോറലേല്‍പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണം. സമൂഹത്തിന്റെ വികാരം ഒപ്പിയെടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി നന്മ, സ്‌നേഹം, കരുതല്‍ എന്നിവ ചെയ്യാനും വിഖായ വളണ്ടിയര്‍മാര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ വിഖായ വളണ്ടിയര്‍മാര്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം: ഉമ്മന്‍ചാണ്ടി
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thrissur, Kerala, SKSSF, Conference, Programme, Inauguration, Samarkhanth, Grand Finale. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia