Skin Disease | കുട്ടികളില്‍ ചര്‍മരോഗത്തിന് കാരണം പോഷകാഹരത്തിന്റെ അപര്യാപ്തതയെന്ന് ഐഎപി ഡെര്‍മകോണ്‍ റിപോര്‍ട്
Apr 3, 2023, 07:27 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ കുട്ടികളില്‍ കണ്ടുവരുന്ന ചര്‍മരോഗങ്ങള്‍ക്ക് മുഖ്യകാരണങ്ങളിലൊന്ന് പോഷകാഹാര കുറവാണെന്ന് വിദഗ്ധര്‍. സമീകൃതാഹാരത്തിന്റെ അഭാവവും, പോഷണ വ്യതിയാനങ്ങളും കുട്ടികളില്‍ ചര്‍മ രോഗത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് കണ്ണൂരില്‍ ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച ഡെര്‍മകോണ് സമ്മേളനം വിലയിരുത്തി. വൈറ്റമിനുകളും സൂക്ഷ്മ മൂലകങ്ങളും ഭക്ഷണത്തില്‍ ഉള്‍പെടുത്താത്തത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വിദഗ്ധ ഡോക്ടര്‍മാരെ സമീപ്പിക്കാതെയുള്ള സ്വയം ചികിത്സ ചര്‍മ രോഗങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആക്കുന്നു. സ്റ്റിറോയിഡ് ക്രീമുകള്‍ വിദഗ്ധരുടെ ശുപാര്‍ഷ മൂലം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്റര്‍നെറ്റില്‍ തിരഞ്ഞുകൊണ്ടുള്ള സ്വയം ചികിത്സ കൗമാരക്കാരില്‍ ഗുരുതരമായ ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്സ് (IAP) സംസ്ഥാന കമിറ്റിയുടെ ഡെര്‍മറ്റോളജി ചാപ്റ്റര്‍ സംസ്ഥാന സമ്മേളനം കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ ചര്‍മരോഗങ്ങളെ കുറിച്ചുള്ള സംസ്ഥാന സമ്മേളനത്തില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മദ്രാസ് ഗവണ്‍മെന്റ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ വിജയ ഭാസ്‌കര്‍, കോഴിക്കോട് മെഡികല്‍ കോളജ് മുന്‍ ചര്‍മരോഗ വിഭാഗം മേധാവി പ്രൊഫസര്‍ ലക്ഷ്മി വി നായര്‍, ഡോ ജെറീന മാത്യൂസ്, ഡോ ബിഫി ജോയ്, ഡോ സ്മിത മുരളി, പ്രൊഫ. റഹിമ സലീം, ഡോ കെ വി ഊര്‍മിള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. കൃഷ്ണ മോഹന്‍, ഡോ ബിനു കുട്ടന്‍, ഡോ. സ്മിത മുരളി, ഡോ. എം വിജയകുമാര്‍, ഡോ അജിത്ത് മേനോന്‍, ഡോ പത്മനാഭ ഷേണായി, ഡോ. പി രഞ്ജിത്ത്, ഡോ. അജിത്ത് സുഭാഷ്, ഡോ. എം കെ നന്ദകുമാര്‍, ഡോ. ജോണി സെബാസ്റ്റ്യന്‍, ഡോ മൃദുല ശങ്കര്‍ പ്രസംഗിച്ചു. വിവിധ സെഷനുകള്‍ക്ക് ഡോ. സുഷമ പ്രഭു, ഡോ. അശ്‌റഫ്, ഡോ. കുഞ്ഞബ്ദുള്ള, ഡോ. ദാമോദരന്‍, ഡോ. രേഷ്മ അജിത്ത്, ഡോ. രാജീവന്‍, ഡോ. പ്രശാന്ത്, ഡോ. പി എം സലിം, ഡോ. രഞ്ജിത്ത്, ഡോ. യശ്വന്ത് കുമാര്‍, ഡോ. സുല്‍ഫിക്കര്‍ അലി, ശ്വേതാ ബി നായര്‍, ഡോ. അരുണ്‍ അഭിലാഷ് നേതൃത്വം നല്‍കി.
Keywords: Kannur, News, Kerala, Report, Children, Health, Skin disease in children is caused by nutritional deficiencies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.