തൃശൂര്‍ മെഡികെല്‍ കോളജിലെ 60 മെഡികെല്‍ വിദ്യാര്‍ഥികള്‍ക്കും ശസ്ത്രക്രിയക്ക് വിധേയരായ 10 രോഗികള്‍ക്കും കോവിഡ്

 


മുളങ്കുന്നത്തുകാവ്: (www.kvartha.com 19.07.2021) തൃശൂര്‍ മെഡികെല്‍ കോളജിലെ 60 മെഡികെല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എംബിബിഎസ്, പി ജി ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ കൂടാതെ ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൃശൂര്‍ മെഡികെല്‍ കോളജിലെ 60 മെഡികെല്‍ വിദ്യാര്‍ഥികള്‍ക്കും ശസ്ത്രക്രിയക്ക് വിധേയരായ 10 രോഗികള്‍ക്കും കോവിഡ്

ഇതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 50 എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കും 10 പി ജി വിദ്യാര്‍ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനകോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാര്‍ഥികള്‍ക്ക് ഉള്‍പെടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

ശസ്ത്രക്രിയ വാര്‍ഡില്‍ കഴിഞ്ഞ പത്തോളം രോഗികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡ്യന്‍ കോഫി ഹൗസിലെ നിരവധി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപോര്‍ടുകളുണ്ട്.

Keywords:  Sixty medical students tested Covid positive at Thrissur medical college, Thrissur, Medical College, Hospital, Treatment, Patient, Students, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia