Collectors | സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ അഴിച്ചുപണി; 6 ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ അഴിച്ചുപണി. ആറ് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയത്. പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട് എംഡിയായി നിയമിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂടീവ് ഡയറക്ടറായിരുന്ന എ ഷിബു പത്തനംതിട്ട ജില്ലാ കലക്ടറാകും.

Collectors | സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ അഴിച്ചുപണി; 6 ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി

അദീല അബ്ദുല്ലക്ക് പകരമാണ് ദിവ്യയുടെ നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. കൂടുതല്‍ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഹരിത വി കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവല്‍ ആലപ്പുഴ കലക്ടറാകും.

മലപ്പുറം കലക്ടര്‍ വിആര്‍ പ്രേംകുമാറിനെ പഞ്ചായത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമിഷണറായിരുന്ന വിആര്‍ വിനോദിനാണ് പകരം നിയമനം. കൊല്ലം കലക്ടറായിരുന്ന അഫ്സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമിഷണറുടെ ചുമതല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസാണ് പുതിയ കൊല്ലം കലക്ടര്‍. പ്രവേശന പരീക്ഷാ കമിഷണറായിരുന്ന അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും ചീഫ് സെക്രടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.

Keywords:  Six districts in Kerala to get new Collectors, Thiruvananthapuram, News, Collectors, Politics, Port MD, Divya S Ayyar, Adeena Abdulla, Food Protection Commissioner, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia