കേരള മോഡല്‍ രാജ്യം മുഴുവന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സീതാറാം യെച്ചൂരി; 'മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന സംസ്ഥാനമാണിത്'
Apr 11, 2022, 09:19 IST
കണ്ണൂര്‍: (www.kvartha.com 11.04.2022) രാജ്യത്തിന് മാതൃകയായ കേരള മോഡല്‍ ദേശവ്യാപകമായി ഉയര്‍ത്തിപ്പിടിക്കുമെന്നും ഇതിനായി സിപിഎം രംഗത്തിറങ്ങുമെന്നും ദേശീയ ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കണ്ണൂര്‍ ജവഹര്‍സ്‌റ്റേഡിയത്തിലെ ഇ കെ നായനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. മറ്റിടങ്ങളില്‍ മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുമ്പോള്‍ കേരളത്തില്‍ അതില്ല. ഇടതുപക്ഷം ശക്തമായതു കൊണ്ടാണ് ഇതു സാധ്യമായത്. നിങ്ങള്‍ രാജ്യത്തിന്റെ ഒരുമൂലയില്‍ ഒതുങ്ങിയില്ലെയെന്നു പ്രധാനമന്ത്രി ചോദിച്ചിരുന്നു.
എന്നാല്‍ കേരളത്തിലെ ഇടതുപക്ഷത്തെ അദ്ദേഹം ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ലോകത്തിലെ ഫാസിസ്റ്റ് ശക്തികളെയെന്നും ധീരമായി നേരിട്ടത് കമ്യൂണിസ്റ്റുകാരാണെന്നും റഷ്യയിലേക്ക് കയറിയ ഹിറ്റ്‌ലറുടെ സൈന്യത്തെ തുരത്തിയോടിച്ചത് അവിടുത്തെ ചെമ്പടയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Keywords: Kannur, Kerala, News, Sitharam Yechoori, State, CPM, Conference, Politics, Political Party, Sitaram Yechury says Kerala model will uphold the whole country.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.