Facials Hazards | ഫേഷ്യലുകള്‍ക്ക് നല്ലത് മാത്രമല്ല; ദൂഷ്യവശങ്ങളുമുണ്ട്! ഏതൊക്കെയാണെന്ന് വിശദമായി അറിയാം!

 


കൊച്ചി: (KVARTHA) സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ പ്രധാനമാണ് ഫേഷ്യല്‍. നാലാളുകള്‍ കൂടുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മിക്കവാറും എല്ലാവരും കൂടുതല്‍ തിളങ്ങാനായി ഫേഷ്യല്‍ ചെയ്യുക പതിവാണ്. ചര്‍മത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് ഇന്ന് വ്യത്യസ്ത രീതിയിലുള്ള ഫേഷ്യലുകള്‍ ഉണ്ട്. ബ്യൂടി പാര്‍ലറുകളില്‍ ഫേഷ്യലിനായി ചെല്ലുന്ന ഓരോരുത്തര്‍ക്കും അവര്‍ക്കിണങ്ങുന്ന ഫേഷ്യല്‍ ബ്യൂടീഷ്യന്‍ തന്നെ നിര്‍ദേശിക്കുന്നുമുണ്ട്. എന്നാല്‍ ഫേഷ്യലുകള്‍ക്ക് നല്ലതു മാത്രമല്ല, ദൂഷ്യവശങ്ങളുമുണ്ട്.

Facials Hazards | ഫേഷ്യലുകള്‍ക്ക് നല്ലത് മാത്രമല്ല; ദൂഷ്യവശങ്ങളുമുണ്ട്! ഏതൊക്കെയാണെന്ന് വിശദമായി അറിയാം!


ദൂഷ്യഫലങ്ങള്‍

*ഫേഷ്യലുകള്‍ പലതരമുണ്ട്. ചിലതരം ഫേഷ്യലുകളില്‍ മുഖത്തിന് കൂടുതല്‍ തിളക്കവും നിറവും വരുത്തുവാന്‍ രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം രാസവസ്തുക്കള്‍ ഭാവിയില്‍ മുഖത്ത് പാടുകളും കുത്തുകളുമുണ്ടാകാന്‍ ഇടയാക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു.

*പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരു ഉണ്ടാകാറുണ്ട്.


*ഫേഷ്യല്‍ ചര്‍മം പെട്ടെന്ന് പ്രായമാകുന്നതിന് കാരണമാകുന്നു. തുടക്കത്തില്‍ ഇത് നല്ലതാണെങ്കിലും തുടര്‍ചയായി നടത്തുന്ന ഫേഷ്യലുകള്‍ ചര്‍മകോശങ്ങളെ കേടു വരുത്തും. ഇത് ചര്‍മത്തിന് പ്രായം തോന്നുവാന്‍ കാരണമാവുകയും ചെയ്യും.

*ചര്‍മത്തിന് ചേരാത്ത വിധത്തിലുള്ള ഫേഷ്യലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ക്കു അലര്‍ജിയും ഉണ്ടാകും. ശരിയായ രീതിയില്‍ ഫേഷ്യല്‍ ചെയ്യാനറിയാത്ത ബ്യൂടി പാര്‍ലറുകളില്‍ പോയാല്‍ പ്രത്യേകിച്ചും ഇത് ദോഷവശങ്ങളുണ്ടാക്കും.

*ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്‌സ് എന്നിങ്ങനെയുള്ളവ നീക്കം ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ചര്‍മത്തില്‍ മുറിവുകളുണ്ടാകുവാനുള്ള സാധ്യതകള്‍ ഏറെയാണ്.

*ഫേഷ്യലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഹെര്‍ബല്‍ ബേസുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇവ ചര്‍മത്തിന് കാര്യമായ ദോഷം വരുത്തില്ല. അതുപോലെ അടുപ്പിച്ച് ഫേഷ്യലുകള്‍ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

*കൂടെക്കൂടെ ഫേഷ്യല്‍ ചെയ്യുന്നത് വരണ്ട ചര്‍മത്തിന് കാരണമാകും

 Keywords: Side Effects of Facials, Kochi, News, Side Effects of Facials, Beauty Parlor, Beautician, Chemicals, Pimbles, Health, Health Tips, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia