വഴിയില്‍ വണ്ടിയിടിച്ച് ചത്തുകിടന്ന നായയുടെ മൃതദേഹം മറവ് ചെയ്ത് വഴിപോക്കരായ ജ്യേഷ്ടാനുജന്‍മാര്‍; നാടിന് മാതൃകയായ പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഈ ചെറുപ്പക്കാരെ കുറിച്ചുള്ള ഫെയ്‌സ് ബുക് പോസ്റ്റ് വൈറല്‍

 


കൊല്ലം: (www.kvartha.com 27.04.2021) വഴിയില്‍ വണ്ടിയിടിച്ച് ചത്തുകിടന്ന നായയുടെ മൃതദേഹം മറവ് ചെയ്ത് വഴിപോക്കരായ ജ്യേഷ്ടാനുജന്‍മാര്‍. നാടിന് മാതൃകയായ പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഈ ചെറുപ്പക്കാരെ കുറിച്ചുള്ള ഫെയ്‌സ് ബുക് പോസ്റ്റ് വൈറല്‍. ബില്‍ഡിംഗ് കണ്‍സള്‍ട്ടന്റായ ബാബു എല്‍ പിള്ളൈ ആണ് തന്റെ ഫെയ്‌സ് ബുക് പോസ്റ്റിലൂടെ ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തിയെ കുറിച്ച് നാടിനെ അറിയിച്ചത്.

തന്റെ വീടിന്റെ തൊട്ടടുത്ത് നടന്ന സംഭവം ആയിരുന്നിട്ടുകൂടി തനിക്ക് ആ നായയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തോന്നിയില്ല. അതുകൊണ്ടുതന്നെ ഈ ചെറുപ്പക്കാരുടെ മുന്നില്‍ വന്നുനില്‍ക്കാന്‍ തനിക്ക് ലജ്ജ തോന്നിയെന്നും ബാബു പറയുന്നു. മൃതദേഹം സംസ്‌ക്കാരിച്ചതിന് ശേഷം ഇരുവര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ നോക്കിയെങ്കിലും അവര്‍ സ്‌നേഹപൂര്‍വം വിലക്കിയെന്നും ബാബു പറയുന്നു.
വഴിയില്‍ വണ്ടിയിടിച്ച് ചത്തുകിടന്ന നായയുടെ മൃതദേഹം മറവ് ചെയ്ത് വഴിപോക്കരായ ജ്യേഷ്ടാനുജന്‍മാര്‍; നാടിന് മാതൃകയായ പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഈ ചെറുപ്പക്കാരെ കുറിച്ചുള്ള ഫെയ്‌സ് ബുക് പോസ്റ്റ് വൈറല്‍

പോസ്റ്റിന്റെ പൂര്‍ണരൂപം;

സംസ്‌കാരം എന്നത് വാക്കുകളില്‍ മാത്രം പ്രകടിപ്പിക്കുന്ന ഈ കാലത്ത് ഇവര്‍ തീര്‍ച്ചയായും ഒരു മാതൃക തന്നെ. എന്റെ വീടിന് ഇടതു വശത്തുള്ള ശ്രീ മൂല രാജവിജയം വായനശാലയുടെ മുമ്പില്‍ വണ്ടി ഇടിച്ച് ചത്ത് കിടന്ന ഒരു നായുടെ മൃതശരീരം ഞാന്‍ വീടിന് വെളിയിലേക്കിറങ്ങി വന്നപ്പോള്‍ മറവു ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ശരിക്കും എനിക്ക് സ്വയം ലജ്ജ തോന്നിപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു.

കാരണം എന്റെ വീടിന്റെ തൊട്ടടുത്തായിട്ടും എനിയ്ക്ക് അത് ചെയ്യാന്‍ തോന്നിയില്ലല്ലോ എന്നത് അവരുടെ മുന്നില്‍ ചെന്നു നില്‍ക്കാന്‍ പോലും എന്നെ അശക്ത്തനാക്കി. വഴിയരുകില്‍ കിടന്ന ആ നായുടെ മൃതശരീരം വഴിപോക്കരായ അവര്‍ വേണ്ടി വന്നു മറവു ചെയ്യാന്‍. മാസ്‌ക് ധരിച്ചിരുന്ന അവരെ അടുത്തെത്തിയപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

കരുനാഗപള്ളിയിലെ കെട്ടിട നിര്‍മാണ സാധനങ്ങളുടെ വിപണനം നടത്തുന്ന Amloz Infra Mart Pvt Ltd ന്റ ഡയറക്ടര്‍മാരില്‍ ഒരാളായ ലിജു ലിയാഖത്ത് എന്ന അഷറഫും അദ്ദേഹത്തിന്റെ സഹോദരനുമായിരുന്നു. സമൂഹത്തില്‍ സംസ്‌കാരം ഞാനടക്കമുള്ളവര്‍ വായ്ത്താളം വിടുമ്പോള്‍ ആരും പറയാതെ തന്നെ ചെയ്ത ഈ പ്രവര്‍ത്തി അഭിനന്ദനം അര്‍ഹിക്കുന്നതും മാതൃകാപരവുമാണ്.

ഫോട്ടോ എടുക്കുന്നതില്‍ നിന്നും അവര്‍ എന്നെ സ്‌നേഹപൂര്‍വം വിലക്കിയെങ്കിലും ഞാനടക്കമുള്ളവരുടെ കണ്ണു തുറപ്പിക്കാന്‍ ഇത് പോസ്റ്റ് ചെയ്യും എന്ന് അവരോട് ഞാനും സ്‌നേഹപൂര്‍വം പറഞ്ഞു.

വഴിയില്‍ വണ്ടിയിടിച്ച് ചത്തുകിടന്ന നായയുടെ മൃതദേഹം മറവ് ചെയ്ത് വഴിപോക്കരായ ജ്യേഷ്ടാനുജന്‍മാര്‍; നാടിന് മാതൃകയായ പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഈ ചെറുപ്പക്കാരെ കുറിച്ചുള്ള ഫെയ്‌സ് ബുക് പോസ്റ്റ് വൈറല്‍

Keywords:  Siblings burying the body of  dog that had died in a road accident; These young people do not want publicity as a model for the country, Kollam, News, Facebook Post, Dead Body, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia