ഷുക്കൂര്‍ വധക്കേസ്: ജയരാജനും ടിവി രാജേഷിനും നോട്ടീസ്

 


ഷുക്കൂര്‍ വധക്കേസ്: ജയരാജനും ടിവി രാജേഷിനും നോട്ടീസ്
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടിവി രാജേഷിനും കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. പി ജയരാജന്‍ ജൂണ്‍ 12നും ടി വി രാജേഷ് ജൂണ്‍ 17നും ചോദ്യം ചെയ്യലിനായി ഹാജരാകണം.

വളപട്ടണം പോലീസ് ജില്ലാകമ്മിറ്റി ഓഫീസിലെത്തിയാണ്‌ നോട്ടീസ് നല്‍കിയത്. പി ജയരാജന്‍ നോട്ടീസ് കൈപറ്റി. രാജേഷ് നോട്ടീസ് കൈപ്പറ്റിയില്ല. ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്നും ഇല്ലെങ്കില്‍ മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുമെന്നും സിപിഐ(എം) കണ്ണൂര്‍ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ്‌ ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനത്തിനു നേരേ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്.

English Summery
Court send notice to P Jayarajan and TV Rajesh in relation with Shukur murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia