ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമെടുത്തത് 34 ലക്ഷം; ഒരു കേസില്‍ മാത്രമായി ഈ സര്‍ക്കാര്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന അഭിഭാഷക ഫീസ് എന്ന് വിമര്‍ശനം; പ്രതിക്കൂട്ടിലായി കണ്ണൂരിലെ സിപിഎം നേതൃത്വം
Nov 7, 2019, 11:55 IST
തിരുവനന്തപുരം: (www.kvartha.com 07.11.2019) കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കേണ്ടതില്ലെന്നു വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 34 ലക്ഷം രൂപ ചെലവിട്ടതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത് . ഈ സര്‍ക്കാര്‍ ഒരു കേസില്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന അഭിഭാഷക ഫീസ് ആണ് ഇത്. ഇതോടെ ഈ കേസില്‍ പ്രതിക്കൂട്ടിലായിരിക്കയാണ് കണ്ണൂരിലെ സിപിഎം നേതൃത്വം .
ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ക്കാനാണു വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ പുറത്തുനിന്നു കൊണ്ടുവന്നത്. വിജയ് ഹന്‍സാരിയയ്ക്ക് വാദിക്കാനായി 12.2 ലക്ഷം രൂപ നല്കി. അമരേന്ദ്ര ശരണിന് അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിന്റെ ചോദ്യത്തിനാണു നിയമസഭയില്‍ മന്ത്രി എ കെ ബാലന് രേഖാമൂലം മറുപടി നല്‍കിയത്. എന്നാല്‍ ഇതില്‍ ഷുഹൈബിന്റെ പേര് ഒഴിവാക്കി. കേസ് നമ്പര്‍ അല്ലാതെ മറ്റു വിശദാംശങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കിയുമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shuhaib Murder Case: Govt Spends Rs 34 Lakhs For Lawyers To Oppose CBI Probe, Thiruvananthapuram, News, Politics, CPM, Criticism, Kannur, Kerala.
Keywords: Shuhaib Murder Case: Govt Spends Rs 34 Lakhs For Lawyers To Oppose CBI Probe, Thiruvananthapuram, News, Politics, CPM, Criticism, Kannur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.