ശോഭനാ ജോര്‍ജ്ജ് തിരിച്ചുവരുന്നു; മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ തിരക്കിട്ട നീക്കം

 


തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പതിറ്റാറ്റാണ്ടായി രംഗത്തില്ലാത്ത മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കാന്‍ നീക്കം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരളത്തിലെ ഐ ഗ്രൂപ്പ് നേതൃത്വവുമാണ് അതിനു ശ്രമിക്കുന്നത്. എ ഗ്രൂപ്പ് നിശ്ശബ്ദമായി ഈ നീക്കത്തെ എതിര്‍ക്കാതിരിക്കുന്ന സമീപനം കൂടി സ്വീകരിച്ചതോടെ ശോഭന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന് ഏകദേശം ഉറപ്പായി.

ദേശീയ ഉപാധ്യക്ഷ ആയി സ്ഥാനക്കയറ്റം ലഭിച്ച നിലവിലെ പ്രസിഡന്റ് ബിന്ദു കൃഷ്ണയും ശോഭനയ്ക്ക് അനുകുലമായ നിലപാടിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ സംസ്ഥാന മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഈ നീക്കത്തിന് എതിരാണെന്ന് അറിയുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകില്ല.

പക്ഷേ, കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് വനിതാ നേതാക്കളാരും ഈ സ്ഥാനത്തിനു വേണ്ടി ശ്രമിക്കുന്നില്ല എന്നുവരുത്താന്‍ ശ്രമമുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ച മുന്‍  മഹിളാകോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, കെപിസിസി ജനറല്‍ സെക്രട്ടറിയായ പത്മജ വേണുഗോപാല്‍, കെപിസിസി വൈസ് പ്രസിഡന്റ് ആയ ലാലി വിന്‍സന്റ്, കെപിസിസി ജനറല്‍ സെക്രട്ടറിയായ മുന്‍ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫാത്തിമ റോഷ്‌ന എന്നിവരാരും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടാതിരിക്കാനുള്ള കരുനീക്കത്തിന്റെ ഭാഗമായാണ് ഈ തരത്തിലുള്ള പ്രചാരണം നടന്നതെന്നാണു സൂചന.

ശോഭനാ ജോര്‍ജ്ജ് തിരിച്ചുവരുന്നു;  മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ തിരക്കിട്ട നീക്കംഎന്നാല്‍ കെപിസിസിയുടെ നിരവധി ഭാരവാഹികളായിരിക്കുന്നതിനേക്കാള്‍ പത്മജയും ലതികയും സുമാ ബാലകൃഷ്ണനും ആഗ്രഹിക്കുന്നത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമാണ്. ഇത് അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും അറിയിക്കുകയും ചെയ്തിരുന്നുവെന്നാണു വിവരം.  എന്നാല്‍ വ്യാജരേഖാ കേസ് വിവാദത്തില്‍പെടുകയും ഡിഐസിയില്‍ പോയശേഷം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്ന് സാധാരണ അംഗം മാത്രമായി തുടരുകയും ചെയ്യുന്ന ശോഭനയെ സംസ്ഥാന പ്രസിഡന്റാക്കാനാണ് രമേശ് താല്പര്യം കാണിച്ചതത്രേ. മുഖ്യമന്ത്രി അതിനെ എതിര്‍ക്കുന്നുമില്ല. ഡിഐസിയില്‍ പോയി തിരിച്ചുവന്നത് അയോഗ്യത അല്ലെന്നും ബിന്ദുകൃഷ്ണയും കെ മുരളീധരനും അതിന് ഉദാഹരണങ്ങളായി പാര്‍ട്ടിയില്‍ ഉണ്ടെന്നുമാണ് ശോഭന അനുകൂലികള്‍ വാദിക്കുന്നത്.

എന്നാല്‍ ശോഭനയേക്കാള്‍ പ്രായത്തില്‍ യുവത്വവും മഹിളാ കോണ്‍ഗ്രസ് ജില്ലാ സമിതികളുടെ പിന്തുണയമുള്ളവര്‍ ആ സംഘടനാ നേതൃത്വത്തില്‍ തന്നെയുണ്ടെന്ന് ശോഭനയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ശോഭനയ്‌ക്കെതിരായ വ്യാജരേഖാ കേസ് നിലവില്‍ ഇല്ലെങ്കിലും അവരുടെ പ്രതിഛായ മോശമാകാന്‍ ആ കേസ് ഇടയാക്കിയെന്നാണ് ഇവരുടെ വിമര്‍ശനം. മലപ്പുറത്തു നിന്നുള്ള ഫാത്തിമ റോഷ്‌നയെയാണ് ഈ വിഭാഗം പിന്തുണയ്ക്കുന്നത്.

2001ലെ എകെ ആന്റണി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന കെ വി തോമസിനെതിരേ വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടു എന്ന വ്യാജ രേഖ തയ്യാറാക്കി വാര്‍ത്തയാക്കിയെന്നായിരുന്നു ശോഭനയ്‌ക്കെതിരായ കേസ്. അവരെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ പോയ ശോഭന തുടര്‍ന്നു നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. നേരത്തേ തുടര്‍ച്ചയായി മൂന്നുതവണ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ശോഭന. അവരുടെ നിയമസഭാ പ്രസംഗങ്ങളും മറ്റും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Congress, President, Ramesh Chennithala, Shobhana George, Mahila Congress president, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia