മയക്കുമരുന്ന് കേസ്: റിമയേയും ആഷിഖ് അബുവിനേയും ചോദ്യം ചെയ്‌തേക്കും

 


കൊച്ചി: (www.kvartha.com 03/02/2015) കൊച്ചിയിലെ ഫഌറ്റില്‍ വെച്ച് കഴിഞ്ഞദിവസം 10 ഗ്രാം മയക്കുമരുന്നുമായി അറസ്റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവിനെയും നടി റിമാ കല്ലിങ്കലിനെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപോര്‍ട്ട്. ഷൈനിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.

അതേസമയം ഇവരെ ചോദ്യം ചെയ്യുന്ന കാര്യം പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഷൈന്‍ ടോം ചാക്കോയ്ക്ക്  കൊച്ചിയിലെ മിക്ക സിനിമാ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം ഉള്ളതിനാല്‍ അവരെയെല്ലാം ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ മയക്കമരുന്നുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നവരെ മാത്രം ചോദ്യം ചെയ്യാനാണ്  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഒരു സിനിമാ താരം മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടുവെന്നു കരുതി എല്ലാവരേയും ചോദ്യം ചെയ്ത് അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഇവര്‍ക്കെതിരെ അനാവശ്യമായ അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ്  നിര്‍ദേശം. അതുകൊണ്ടുതന്നെ ന്യൂ ജനറേഷന്‍ സിനിമാ- സീരിയല്‍ രംഗത്തെ യുവ നടീ- നടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഗെയിറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് കഴിഞ്ഞദിവസം ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫഌറ്റില്‍ വെച്ചാണ് താരവും സഹസംവിധായികയും മോഡലുകളും ഉള്‍പെടെയുള്ളവര്‍ പിടിയിലായത്.

നിസാമിന്റെ കൈയ്യില്‍ നിന്നും മോഡല്‍ രേഷ്മയാണ് ഫഌറ്റ് വാങ്ങിയത്. ഈ  ഫ്‌ളാറ്റില്‍
മയക്കുമരുന്ന് കേസ്: റിമയേയും ആഷിഖ് അബുവിനേയും ചോദ്യം ചെയ്‌തേക്കുംവന്നുപോയവരുടെ വിവരങ്ങള്‍ സിസിടിവി ദൃശ്യത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേസമയം, കേസില്‍ പല പ്രമുഖരും ഉള്‍പെടുന്നതിനാല്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുകള്‍  നടക്കുന്നതായും  ആരോപണമുണ്ട്.

കൊച്ചിയിലെ പല പ്രമുഖരുടെയും മക്കള്‍ മയക്കുമരുന്നു മാഫിയയുടെ പിടിയിലകപ്പെട്ടിട്ടുണ്ട്.
അന്വേഷണം ശക്തമാകുകയാണെങ്കില്‍ ഇവരെല്ലാം കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ കേസ് ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് മാത്രം നടത്തിയാല്‍ മതിയെന്നാണ് ചില രാഷ്ട്രീയ പ്രമുഖന്മാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
അനധികൃത വൈദ്യുതി ഉപഭോഗം; ഉപഭോക്താക്കള്‍ക്ക് 61,817 രൂപ പിഴ

Keywords:  Shine Tom Chacko drug mafia; Cops to quiz Aashiq Abu, Kochi, Arrest, Report, Case, Politics, Flat, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia