ഷിബു- മോഡി കൂടിക്കാഴ്ചയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് വി.എസ്

 


ADVERTISEMENT

തിരുവനന്തപുരം: തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ  കൂടിക്കാഴ്ചയ്ക്ക്  മറുപടി പറയാന്‍ മുഖ്യമന്ത്രി  ബാധ്യസ്ഥനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അച്യുതാനന്ദന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയല്ല മോഡിയുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്ന  ഷിബുവിന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാവാത്തതാണ്.

യു.ഡി.എഫ് ഭരിക്കുമ്പോള്‍ ഒരു മന്ത്രി അനുവാദമില്ലാതെ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കാണുക എന്നത് അവിശ്വസനീയമായ കാര്യമാണ്. മുഖ്യമന്ത്രിയുടെ  അറിവോടെ നടത്തിയ കൂടിക്കാഴ്ചയല്ലെങ്കില്‍ അത് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അങ്ങനെയാണെങ്കില്‍ കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ സ്വകാര്യ ആവശ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടന്നിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണെന്ന് വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷിബു- മോഡി കൂടിക്കാഴ്ചയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് വി.എസ്ശിവഗിരി ആശ്രമത്തിലെ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും വിഎസ് വ്യക്തമാക്കി. ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍  മോഡിയെ ആഘോഷത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് താന്‍ വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഷിബുവിന്റെ മോഡിയുമായുള്ള കൂടിക്കാഴ്ച ഗുജറാത്ത് മോഡലിനെ അംഗീകരിക്കുന്ന യു.ഡി.എഫ് നിലപാടാണ്  കാണിക്കുന്നതെന്ന് സി.പി.എം നേതാവ് എം.ബി രാജേഷ് എം.പി പറഞ്ഞു. സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചക്കെതിരെ വയലാര്‍ രവി, കെ.സി വേണുഗോപാല്‍ എന്നിവരടക്കമുള്ള കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, ഷിബു ബേബി ജോണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Ooman chandi, Shibu Baby John, Narendra Modi, Meeting, Chief Minister, V.S Achuthanandan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia