സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍; 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 24.11.2016) സഹകരണ ബാങ്ക് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നും എന്നാലിത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ലഭിച്ച തിരിച്ചടിയാണെന്നും മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍ .

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് ഷിബു ബേബി ജോണ്‍ നടത്തിയത്. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്ത സംഭവത്തിലാണ് പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.പിയെ വിളിക്കാതിരിക്കാന്‍, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്നിടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. അത് തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചെയ്തതെന്നും ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനേ തന്നെ മറുപടി കിട്ടുമെന്നും അതാണ് മോഡിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയതെന്നും 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റില്‍ ഷിബു ചൂണ്ടിക്കാട്ടുന്നു. പിണറായിയെ മോഡിയോട് താരതമ്യം ചെയ്യുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

'കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു' ഈ വാര്‍ത്ത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അറിയിക്കട്ടെ .'ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശനാനുമതി നല്‍കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .

പക്ഷെ ചില ധാര്‍ഷ്ട്യങ്ങള്‍ക്ക് ചിലപ്പോള്‍ പൊടുന്നനേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത്. കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ 'ആര്‍.എസ്.പി 'എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിളിക്കാതിരിക്കാന്‍, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടേതായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തി' നമ്മുടെ ഭരണനേതാക്കള്‍. അത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്ര മോഡിയും ചെയ്യുന്നത്.

ജനങ്ങളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി.പി.എം നേതൃത്വം പരിശോധിക്കണം. ആര്‍.എസ്.പി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ്. ഇന്നലെ കിളിര്‍ത്തു വന്നവരുമായി സര്‍വകക്ഷിസംഘം പുറപ്പെട്ടത് ഇടുങ്ങിയ മനസുകള്‍ തീരുമാനം എടുക്കുന്നത് കൊണ്ടാണ്.

'ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശനാനു മതി നല്‍കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോഡിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ.

സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍; 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'


Also Read:
യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍

Keywords:  Shibu baby john attack to Pinarayi Vijayan, Kozhikode, Facebook, post, Criticism, Prime Minister, Narendra Modi, Politics, CPM, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia