കൊച്ചി:(www.kvartha.com 13.11.2014) ശശി തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ സാക്ഷി വിസ്താരം ഡിസംബര്‍ എട്ടിന് ആരംഭിക്കും. സാക്ഷികളായി പേര് സമര്‍പ്പിച്ചിട്ടുള്ള എട്ട് പേര്‍ക്കും ജസ്റ്റിസ് പി ഭവദാസന്‍ സമന്‍സ് അയച്ചു. ആദ്യ നാല് സാക്ഷികളായ ഹര്‍ജിക്കാരനും ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ് സുരേഷ്, വരണാധികാരി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ലോക്‌സഭാ സെക്രട്ടറി എന്നിവരുടെ വിസ്താരമാണ് എട്ടിന് രാവിലെ നടക്കുക. ശേഷിക്കുന്ന നാല് സാക്ഷികളെ അടുത്ത ദിവസം വിസ്തരിക്കും.
രണ്ട് മുതല്‍ ഏഴ് വരെ സാക്ഷികള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ഒ. രാജഗോപാലിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ഭാര്യ സുനന്ദ പുഷ്‌കറിന്റെ സ്വത്ത് ഉള്‍പ്പെടുത്തിയില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഭാര്യയുടെ മരണശേഷം സ്വത്ത് ഭര്‍ത്താവിന് ലഭിക്കുമെന്നിരിക്കെ ഈ സ്വത്ത് ഉള്‍പ്പെടുത്താത്തത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് ഒ രാജഗോപാല്‍ കേസില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Shashi Taroor, Election, Court, Thiruvananthapuram, BJP, Lok Sabha, Kerala, Lessons for Shashi Tharoor from diminished victory, Double whammy for Shashi Tharoor in Thiruvananthapuram, Shashi Tharoor election victory: witness argument on Dec. 8
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.