Shaji N Karun | വഴിതെറ്റിക്കുന്ന മാധ്യമ കാലത്ത് കലാകാരന്‍മാര്‍ സമൂഹത്തിന് ദിശാബോധം പകര്‍ന്ന് നല്‍കണമെന്ന് ഷാജി എന്‍ കരുണ്‍

 


കണ്ണൂര്‍: (www.kvartha.com) വഴിതെറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മാധ്യമക്കാഴ്ചകളുടെ ഇന്നത്തെ കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകര്‍ന്നുകൊടുക്കേണ്ട ഉത്തരവാദിത്തമാണ് എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമുള്ളതെന്ന് ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍. കണ്ണ് നേരിന്റെയും സത്യത്തിന്റെയും കാഴ്ചയാണ് പകര്‍ന്നിരുന്നത്.

നേരെ നോക്കി സംസാരിക്കുമ്പോള്‍ സത്യമാണെന്ന് തിരിച്ചറിയുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, മാസ് മീഡിയയുടെ കാലത്തെ കാഴ്ചയില്‍ നേരും നെറിയും കാണാനാവില്ല. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ സമ്മേളനം മയ്യിലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാജി എന്‍ കരുണ്‍.

കാഴ്ചയുടെ പുതിയ സംസ്‌കാരത്തില്‍ എല്ലാം തകരുകയാണ്. ആ തകര്‍ചയുടെ പ്രശ്‌നങ്ങളിലേക്ക് കലാകാരന്മാരുടെ കണ്ണുകള്‍ പതിയണം. സംസ്‌കാരത്തെ കുറിച്ച് ബോധ്യപ്പെടുത്തണം. ലോകം ഒരുമിച്ച് സഞ്ചരിക്കുമ്പോള്‍ സമൂഹത്തിനും ജീവിതത്തിനും കലയ്ക്കും നിറവും ഭംഗിയും കൂടും. പഞ്ചായതുകളില്‍ ഫിലിം സൊസൈറ്റികള്‍ ഉയര്‍ന്നുവരണം.

Shaji N Karun | വഴിതെറ്റിക്കുന്ന മാധ്യമ കാലത്ത് കലാകാരന്‍മാര്‍ സമൂഹത്തിന് ദിശാബോധം പകര്‍ന്ന് നല്‍കണമെന്ന് ഷാജി എന്‍ കരുണ്‍

ആവിഷ്‌കാരങ്ങള്‍ക്കുപകരം നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന കാലം കൂടിയാണിത്. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ പണിമുടക്ക് നൂറുദിവസം പിന്നിട്ടു. നിര്‍മിത ബുദ്ധിയുടെ കടന്നുകയറ്റത്തിനെതിരെയാണ് സമരം. വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാവുകയാണെന്നും ഇതിനെ മറികടക്കുകയെന്നത് ദുഷ്‌കരമാണെന്നും ഷാജി എന്‍ കരുണ്‍ വ്യക്തമാക്കി.

Keywords:  Shaji N Karun says Artists should give direction to the society in age of misleading media, Kannur, News, Shaji N Karun, Artists, Society, Inauguration, Conference, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia