കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ ഡെല്‍ഹി ഷാഹിന്‍ ബാഗ് സമരത്തിലെ നിര്‍ണായക തത്സമയ കാഴ്ചകള്‍ കാണാം
Feb 20, 2020, 10:59 IST
കണ്ണൂര്‍: (www.kvartha.com 20.02.2020) ഭരണഘടനാ സംരക്ഷണ സമിതി സ്റ്റേഡിയം കോര്‍ണറില്‍ തുടങ്ങിയ ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ ഡെല്‍ഹി ഷാഹിന്‍ ബാഗ് സമരത്തിലെ വ്യാഴാഴ്ചത്തെ നിര്‍ണായക സമര കാഴ്ചകള്‍ നേരിട്ട് കാണാം. ഡെല്‍ഹിയില്‍ നിന്ന് കണ്ണൂര്‍ ഷാഹിന്‍ ബാഗുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന സംവദിക്കും.
സുപ്രീം കോടതി ഇടപെടലിന് ശേഷം ഡെല്‍ഹിയില്‍ വ്യാഴാഴ്ച നടക്കുന്ന ശ്രദ്ദേയമായ സമര കാഴ്ചകള്‍ കണ്ണൂര്‍ സ്വകയറില്‍ തല്‍സമയം കാണിക്കാനുള്ള സംവിധാനം ഒരുക്കിയതായി പ്രൊഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പൗരത്വ സമരങ്ങള്‍ വിജയത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യയിലാകെ നടക്കുന്ന സമരക്കാഴ്ചകള്‍ പ്രദര്‍ശിപ്പിച്ച് ഡെല്‍ഹി ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ കെ സുഹൈല്‍ അവതരിപ്പിക്കും.
സമസ്ത സെക്രട്ടറി പി പി ഉമര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികളായ എ കെ അബ്ദുല്‍ ബാഖി, അന്‍സാരി തില്ലങ്കേരി, മുഹമ്മദ് സാജിദ് നദ് വി, അബ്ദുല്‍ കരീം സലഫി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവര്‍ അഭിവാദ്യം ചെയ്യും. കുട്ടികളുടെ കലാവിഷ്‌കാരവും ഉണ്ടാവും.
ഭരണഘടനാ സംരക്ഷണ സമിതിയിലെ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് വ്യാഴാഴ്ച സമരാവിഷ്‌കാരം നടത്തുന്നത്. മുഴുവന്‍ സംഘടനകളുടെയും പ്രവര്‍ത്തകരും ബഹുജനങ്ങളും പന്തലിലെത്തണമെന്ന് പ്രോഗ്രാം കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ സി കെ എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍, മഹ് മൂദ് വാരം, ശംസുദ്ദീന്‍ കമ്പില്‍, പി ബി എം പര്‍മീസ് എന്നിവര്‍ സംസാരിച്ചു.
Keywords: Shahin Bagh Square at Kannur Stadium Corner, Kannur, News, Politics, Protesters, Trending, Inauguration, Children, Muslim, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.