വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം നേടി ഷാഫി പറമ്പില്‍

 


പാലക്കാട്: (www.kvartha.com 02.05.2021) വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം നേടി ഷാഫി പറമ്പില്‍. വിമതശബ്ദവും വോടുബാങ്കുകളിലെ വിള്ളലുമടക്കം കാറുമൂടിയ പാലക്കാട് രാഷ്ട്രീയമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനം ഷാഫി പറമ്പിലിന്റെ കൈകളില്‍ മൂന്നാം തവണയും ഭദ്രം. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് യൂത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിന് വിജയം നേടാനായത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം നേടി ഷാഫി പറമ്പില്‍
വോടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ തന്നെ ഇ ശ്രീധരനായിരുന്നു മുന്‍തൂക്കം. ഏഴായിരത്തോളം ലീഡ് അദ്ദേഹം അവസാനം വരെ നിലനിര്‍ത്തി. തങ്ങള്‍ക്ക് പാലക്കാട് ഒരു സീറ്റ് ലഭിക്കുമെന്ന് തന്നെ ബി ജെ പി കണ്ക്കു കൂട്ടി. എന്നാല്‍ എന്നാല്‍ പ്രതീക്ഷകളേയും കാറ്റില്‍ പറത്തിയാണ് ശ്രീധരന്റെ പരാജയം.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 3863 വോടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്. ആകെ 180 ബുതുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ വീക്ഷണങ്ങളും വികസന സങ്കല്‍പങ്ങളും ഒരുപോലെ മാറ്റുരച്ച മത്സരമായിരുന്നു ഇക്കുറി പാലക്കാട്ട് നടന്നത്.

ഷാഫി പറമ്പിലിനാകട്ടെ പാളയത്തില്‍ പടയും നേരിടേണ്ടതായുണ്ടായിരുന്നു. മുന്‍ ഡി സി സി പ്രസിഡന്റ് എവി ഗോപിനാഥും കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനുമായ എ രാമസ്വാമിയും അടക്കമുള്ളവര്‍ വിമതസ്വരങ്ങളായി. ഇതില്‍ രാമസ്വാമി തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ടി വിടുകയും ചെയ്തു. 'വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം' എന്നിങ്ങനെ നാല് 'വി'കളുമായി കളം നിറയാനെത്തിയ ഇ ശ്രീധരന്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫിയുടെ മികച്ച പ്രതിച്ഛായയെ നേരിടാന്‍ സിപിഎം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രടറി സിപി പ്രമോദിന് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നു.

കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സിഐടിയു നേതാവ് കെകെ ദിവാകരനെ 7403 വോടിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ച എന്‍എന്‍ കൃഷ്ണദാസിനെ സിപിഎം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബിജെപിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോടിന്റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍എന്‍ കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സിപിഎമിനെ ഞെട്ടിച്ച സംഭവമായിരുന്നു.

Keywords:  Shafi Parampil defeats Metroman E Sreedharan by a hattrick, Palakkad, News, Politics, Assembly-Election-2021, BJP, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia