കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ല; കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദേശത്തിന് തിരിച്ചടി

 


തിരുവനന്തപുരം: (www.kvartha.com 19.09.2021) വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന കാരണത്താൽ കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദേശത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപോർട് നൽകി. കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപോർടിൽ പറയുന്നത്.

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപോർട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡിജിസിഎ റിപോർട്.

കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ല; കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദേശത്തിന് തിരിച്ചടി

വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപോർടിൽ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപോർടിലുണ്ട്.

Keywords:  News, Thiruvananthapuram, Kerala, State, Top-Headlines, Airport, Sabarimala, athanamthitta, central, Kerala's proposal, Sabarimala airport, Setback for Kerala's proposal for Sabarimala airport.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia