Railway concessions | നാളെ നാളെ നീളെ നീളെ; കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാസൗജന്യം ഇനിയും പുന:സ്ഥാപിക്കാതെ റെയില്‍വേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോവിഡിന്റെ പേരില്‍ ഒഴിവാക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്ര ഇളവ് പുന:സ്ഥാപിക്കാതെ റെയില്‍വേ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി മുഴുവന്‍ സര്‍വീസുകളും പുന:സ്ഥാപിച്ചിട്ടും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്ര ഇളവുകള്‍ പുന:സ്ഥാപിച്ചിട്ടില്ല. നേരത്തെ മുതിര്‍ന്ന പുരുഷന്‍മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവുമാണ് യാത്രാ ഇളവ് നല്‍കിയിരുന്നത്. എല്ലാ കോചുകളിലും ഈ ഇളവ് നല്‍കിയിരുന്നു.
        
Railway concessions | നാളെ നാളെ നീളെ നീളെ; കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാസൗജന്യം ഇനിയും പുന:സ്ഥാപിക്കാതെ റെയില്‍വേ

രാജ്യത്ത് കോവിഡ് പിടിമുറുക്കുകയും ട്രെയിന്‍ ഗതാഗതം താറുമാറാവുകയും ചെയ്തപ്പോഴാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള യാത്രാ ഇളവ് വെട്ടിച്ചുരുക്കിയത്. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റ് യാത്രയടക്കം പുന:സ്ഥാപിക്കപ്പെട്ടിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ യാത്രാ ഇളവിന്റെ കാര്യത്തില്‍ റെയില്‍വേ അധികൃതര്‍ മൗനം പാലിക്കുകയാണ്. പുരുഷന്‍മാര്‍ക്ക് 60 വയസ് മുതലും വനിതകള്‍ക്ക് 58വയസുമാണ് ട്രെയിന്‍ നിരക്കില്‍ ഇളവ് നല്‍കിയിരുന്നത്. സീനിയര്‍ സിറ്റിസണ്‍ രേഖകള്‍ കാണിച്ചാല്‍ ടികറ്റിനൊപ്പം ഈ സംഖ്യയും കുറച്ചു നല്‍കിയിരുന്നു.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആശ്വാസമായിരുന്നു ടികറ്റ് നിരക്കിലുളള ഈ കുറവ്. കണ്ണൂരില്‍ നിന്നും മംഗ്ളൂറിലേതടക്കമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന യാത്രക്കാര്‍ക്ക് ഈ സൗജന്യം വലിയ തോതില്‍ ആശ്വാസം പകര്‍ന്നിരുന്നു. രാജ്യത്ത് സര്‍വീസ് നടത്തിയിരുന്ന മെയില്‍, എക്സ്പ്രസ്, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെല്ലാം ഈ യാത്രാനിരക്ക് അനുവദിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ യാത്രാഇളവ് പുന:സ്ഥാപിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ ബിജെപി എംപി രാധാമോഹന്‍സിങ് ചെയര്‍മാനായ റെയില്‍വേ സ്റ്റാന്‍ഡിങ് കമിറ്റി റെയില്‍വെ മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിരുന്നു.

അതേ സമയം ഇളവുകള്‍ മാറ്റങ്ങളോടെ പുന:സ്ഥാപിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജനറല്‍, സ്ലീപര്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ഇളവുനല്‍കാനും 71 വയസിനു മുകളിലുള്ളവര്‍ക്ക് യാത്രാസൗജന്യം ഏര്‍പെടുത്താനുമാണ് അണിയറയില്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ റെയില്‍വെ പാസന്‍ജേഴ്സ് അസോസിയേഷന്‍ ഉള്‍പെടെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ നേരത്തെയുള്ള യാത്രാനിരക്കിലുളള സൗജന്യം നിലനിര്‍ത്താന്‍ റെയില്‍വെ അധികൃതര്‍ തയ്യാറാകണമെന്ന് റെയില്‍വെ ഡിവിഷന്‍ പാസന്‍ജേഴ്സ് അസോസിയേഷന്‍ സെക്രടറി പികെ ബൈജു ആവശ്യപ്പെട്ടു. ഈവിഷയത്തില്‍ ഇനിയും മെല്ലെപ്പോക്ക് പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

You Might Also Like:

Keywords:  Latest-News, Kerala, Kannur, Top-Headlines, Indian Railway, Railway, COVID-19, Travel, Passengers, Senior citizens not to get back train fare discount.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia