മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം: ആറുവർഷമായി വിയ്യൂർ ജയിലിൽ കഴിയുന്ന ഇബ്രാഹിമിന്റെ പരോളിനായി മുഖ്യമന്ത്രിയെ സമീപിച്ച് ഭാര്യ

 


വയനാട്: (www.kvartha.com 03.06.2021) മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറുവർഷമായി തടവില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന് ചികില്‍സക്കായി പരോള്‍ നല‍്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. ഇബ്രാഹിമിന്‍റെ ആരോഗ്യനില കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിലാണ് പരോളിനായി നീങ്ങുന്നത്. ഇതെ ആവശ്യമുന്നയിച്ച് വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നും ആറുവർഷം മുൻപാണ് ഇബ്രാഹിമിനെ പിടികൂടിയത്. ജാമ്യാപേക്ഷ പലതവണ തള്ളിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിചാരണ വൈകുമെന്ന സാഹചര്യത്തിലാണ് പരോള്‍ ആവശ്യപ്പെട്ട് ഭാര്യയും മക്കളും മുഖ്യമന്ത്രിയെ സമീപിച്ചത്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്നതിനാല്‍ തുടര്‍ ചികില്‍സക്ക് പരോള്‍ ആവശ്യമെന്നാണ് ബന്ധുക്കൾ നിവേദനത്തില്‍ പറയുന്നത്. ബന്ധുക്കള്‍ക്കോപ്പം വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതെ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം: ആറുവർഷമായി വിയ്യൂർ ജയിലിൽ കഴിയുന്ന ഇബ്രാഹിമിന്റെ പരോളിനായി മുഖ്യമന്ത്രിയെ സമീപിച്ച് ഭാര്യ

ഗുരുതര രോഗമുള്ളവർക്ക് ജയിലില്‍ നിന്നും കോവിഡ് ബാധിക്കാന്‍ സാധ്യത കുടുതലയാതിനാല്‍ ജാമ്യമോ പരോളോ അനുവദിക്കാമെന്ന് സുപ്രീം കോടതി വിധിയാണ് കുടുബത്തിന്‍റെ പ്രതീക്ഷ. അതെസമയം യുഎപിഎ കേസില്‍ തടവിലുള്ള ആര്‍ക്കും ഇതുവരെ പരോള്‍ നല്‍കിയിട്ടില്ല.

Keywords:  News, Wayanad, Kerala, Maoist, State, Jail, Chief Minister, Seeking parole for person jailed for alleged Maoist links.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia