പുകവലിക്കരുതെന്നു പറഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം: പ്രതി പിടിയില്‍

 


കോഴിക്കോട്: (www.kvartha.com 18/02/2015) പുകവലിക്കരുതെന്ന് പറഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മാറാട് സ്വദേശി സഹദാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടര മണിയോടെയാണ് സംഭവം.

ഫറോക്ക് കരുവന്‍തിരുത്തി റോഡ് ജങ്ഷനടുത്തുള്ള പൂതേരി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഐ.സി സ്‌റ്റോര്‍ റൂമിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ കക്കോടി പടിഞ്ഞാറ്റുമുറി മങ്ങാട്ട് പൊയിലില്‍ സുന്ദരനാണ് (61) പരിക്കേറ്റത്.

അക്രമത്തില്‍ കൈക്കും കണ്ണിനും വയറിനും പരിക്കേറ്റ ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ കാറിലെത്തിയ അഞ്ചംഗ സംഘത്തില്‍പെട്ട സഹദാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ജീവനക്കാരനെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെ അഞ്ചംഗ സംഘം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനു സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കാറിലെത്തിയ സംഘം. ഇതില്‍ നാലുപേര്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കാറില്‍നിന്നിറങ്ങിയ സഹദ് സെക്യൂരിറ്റി ജീവനക്കാരനു സമീപത്തുവെച്ച് പുകവലിക്കുകയായിരുന്നു.

എന്നാല്‍ തന്റെ സമീപത്തുവെച്ചു പുകവലിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ സഹദ് കൈകൊണ്ടും ഇരുമ്പുവടികൊണ്ടും ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള  അടിയേറ്റ് സുന്ദരന്റെ വലതുകൈയുടെ എല്ല് പൊട്ടുകയും കൈ കൊണ്ടുള്ള ഇടിയേറ്റ് ഇടത്തെ കണ്ണിനുതാഴെ പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് നിലത്തുവീണ സുന്ദരന്റെ വയറില്‍  ചവിട്ടുകയും ചെയ്തു.
പുകവലിക്കരുതെന്നു പറഞ്ഞതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം:  പ്രതി പിടിയില്‍

ഒടുവില്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അഞ്ചംഗ സംഘം കാറില്‍ കയറി കരുവന്‍തിരുത്തി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Security guard attacked, Kozhikode, Police, Arrest, Hospital, Treatment, Hotel, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia